നൂറ്റാണ്ടുകൾ പഴക്കമുള്ളതും പൂർണ്ണകലകളോടുകൂടി അനുഗ്രഹദായിനിയായി ദേശദേവതയായി വിളങ്ങുന്ന പള്ളത്താംകുളങ്ങരെ ഭഗവതിയുടെ ക്ഷേത്രചൈതന്യവർദ്ധനവിനായി പന്ത്രണ്ടുവർഷത്തിൽ ഒരിക്കൽ നടത്തിവരുന്ന അഷ്ടബന്ധനവീകരണകലശം 2011 ജൂൺ മാസം 19-ആം തീയതി മുതൽ 26-ആം തീയതി വരെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വേഴപ്പറമ്പ് കൃഷ്ണൻ നമ്പൂതിരിപ്പാട് അവർകളുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തുന്നു. ഇതോടനുബന്ധിച്ച് നടക്കുന്ന താന്ത്രിക ക്രിയകളുടെ വിശവിവരങ്ങൾ താഴെചേർക്കുന്നു. ഈ ചടങ്ങുകളുടെ സർവ്വതോന്മുഖമായ വിജയത്തിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യസഹായസഹകരണങ്ങൾ സവിനയം അഭ്യർത്ഥിച്ചുകൊള്ളുന്നു.
താന്ത്രിക ക്രിയകൾ
19/06/2011 ഞായർ
വൈകീട്ട് 6:30ന്: ദീപാരാധനയ്ക്ക് ശേഷം ആചാര്യവരണം, മുളയിടൽ, പ്രാസാദശുദ്ധി, രക്ഷോഘ്നഹോമം, വാസ്തുഹോമം, വാസ്തുകലശപൂജ, വാസ്തുബലി, അസ്ത്രകലശപൂജ, വാസ്തുപൂജ, വാസ്തുകലശാഭിഷേകം, വാസ്തു പുണ്യാഹം, അത്താഴ പൂജ.20/06/2011 തിങ്കൾ
രാവിലെ 4:30ന്: നടതുറപ്പ്, അഭിഷേകം, മലർ നിവേദ്യം, ഉഷഃപൂജ, ചതുഃശുദ്ധി, ധാര പൂജ, അഭിഷേകം, പന്തീരടിപൂജ, മുളപൂജ, ഉച്ചപൂജവൈകീട്ട് 6:30ന്: ദീപാരാധയ്ക്കു ശേഷം മുളപൂജ, അത്താഴ പൂജ
21/06/2011 ചൊവ്വ
രാവിലെ 4:30ന്: നടതുറപ്പ്, അഭിഷേകം, മലർ നിവേദ്യം, ഉഷഃപൂജ, പഞ്ചഗവ്യം, പഞ്ചകം, കലശപൂജകൾ, കലശാഭിഷേകം, പന്തീരടിപൂജ, മുളപൂജ്, ഉച്ചപൂജ.വൈകീട്ട് 5:30ന്: സ്ഥലശുദ്ധി
വൈകീട്ട് 6:30ന്: ദീപാരാധനയ്ക്ക് ശേഷം മുളപൂജ, അത്താഴപൂജ
22/06/2011 ബുധൻ
രാവിലെ 4:30ന്: നടതുറപ്പ്, അഭിഷേകം, മലർനിവേദ്യം, ഉഷഃപൂജ, തത്വഹോമകുണ്ഡത്തിൽ അഗ്നി ജനനം, നവീകരണപ്രായശ്ചിത്തഹോമം. നവീകരണപ്രായശ്ചിത്തകലശപൂജ, പന്തീരടിപൂജ, മുളപൂജ, നവീകരണപ്രായശ്ചിത്തഹോമകലശാഭിഷേകം (ദർശനം പ്രധാനം), ഉച്ചപൂജവൈകീട്ട് 5:30ന്: സ്ഥലശുദ്ധി.
വൈകീട്ട് 6:30ന്: ദീപാരാധനയ്ക്ക് ശേഷം മുളപൂജ, അത്താഴപൂജ
23/06/2011 വ്യാഴം
രാവിലെ 4:30ന്: നടതുറപ്പ്, അഭിഷേകം, മലർനിവേദ്യം, ഉഷഃപൂജ, പ്രോക്തഹോമം, പ്രോക്തഹോമകലശാഭിഷേകം, പന്തീരടിപൂജ, മുളപൂജ, പ്രായശ്ചിത്തഹോമം, പ്രായശ്ചിത്തകലശാഭിഷേകം, ഉച്ചപൂജവൈകീട്ട് 5:30ന്: സ്ഥലശുദ്ധി
വൈകീട്ട് 6:30ന്: ദീപാരാധനയ്ക്ക് ശേഷം മുളപൂജ, അത്താഴപൂജ.
24/06/2011 വെള്ളി
രാവിലെ 4:30ന്: നടതുറപ്പ്, അഭിഷേകം, മലർനിവേദ്യം, ഉഷഃപൂജ, ശാന്തിഹോമം, അത്ഭുതശാന്തിഹോമം, നാശാന്തിഹോമം, ചോരശാന്തിഹോമം, കലശാഭിഷേകം, പന്തീരടിപൂജ, മുളപൂജ, ഉച്ചപൂജ.വൈകീട്ട് 5:30ന്: സ്ഥലശുദ്ധി
വൈകീട്ട് 6:30ന്: ദീപാരാധനയ്ക്ക് ശേഷം മുളപൂജ, അത്താഴപൂജ
25/06/2011 ശനി
രാവിലെ 4:30ന്: നടതുറപ്പ്, അഭിഷേകം, മലർനിവേദ്യം, തത്വകുണ്ഡത്തിൽ അഗ്നി ജനനം, ഉഷഃപൂജ, തത്വഹോമം, തത്വകലശപൂജ, പന്തീരടിപൂജ, ബ്രഹ്മകലശപൂജ, കുംഭേശകർക്കരി കലശപൂജ, മുളപൂജ, മരപ്പാണി, തത്വകലശാഭിഷേകം (ദർശനപ്രധാനം), ഉച്ചപൂജ.വൈകീട്ട് 4:30ന്: പരികലശപൂജ, അധിവാസഹോമം
വൈകീട്ട് 6:30ന്: ദീപാരാധനയ്ക്ക് ശേഷം അധിവാസപൂജ, അത്താഴപൂജ
26/06/2011 ഞായർ
രാവിലെ 4:30ന്: നടതുറപ്പ്, അഭിഷേകം, മലർനിവേദ്യം, ഉഷഃപൂജ, പരികലശാഭിഷേകം, പന്തീരടിപൂജ, മരപ്പാണി, ബ്രഹ്മകലശം എഴുന്നള്ളിയ്ക്കൽ പകൽ 11:02 മുതൽ 11:54 വരെയുള്ള ചിങ്ങം രാശിയും അശ്വതി നക്ഷത്രവും കൂടിവരുന്ന ശുഭമുഹൂർത്തത്തിൽ അഷ്ടബന്ധ പ്രതിഷ്ഠ (ദർശനപ്രധാനം) തുടർന്ന് കുംഭേശകലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, ഉച്ചപൂജ, ശ്രീഭൂതബലി.
പ്രത്യേക അറിയിപ്പുകൾ
- അഷ്ടബന്ധകലശത്തിന്റെ അവസാനദിവസമായ ജൂൺ 26-ആം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് പ്രസാദഊട്ട് ഉണ്ടായിരിക്കുന്നതാണ്
- ഭക്തജനങ്ങൾക്ക് കലശദിവസങ്ങളിലേയ്ക്കാവശ്യമായ പുഷ്പങ്ങൾ, നെയ്യ്, എണ്ണ, ചന്ദനത്തിരി, കർപ്പൂരം, നാളികേരം, പാൽ, കൽക്കണ്ടം, ഉണക്കമുന്തിരി, മുതലായവയും, പ്രസാദഊട്ടിന് ആവശ്യമായ പച്ചക്കറി, അരി മുതലായവയും വഴിപാടായി സമർപ്പിക്കാവുന്നതാണ്.
- കലശദിവസങ്ങളിൽ ക്ഷേത്രവുമായി ബന്ധമുള്ള എല്ലാ കുടുംബാംഗങ്ങളും ദേശവാസികളും ചടങ്ങുകളിൽ പങ്കുകൊള്ളുന്നത് ശ്രേയസ്കരമായിരിക്കും.
- ക്ഷേത്രത്തിൽ അറിഞ്ഞോ അറിയാതെയോ ചെയ്തുപോയിട്ടുള്ള കുറ്റങ്ങൾക്ക് പ്രിഹാരമായി അഷ്ടബന്ധകലശത്തിന്റെ അവസാനദിവസമായ ജൂൺ 26-ആം തീയതി ഞായറാഴ്ച രാവിലെ 10 മണിയ്ക്ക് കൂട്ട പ്രായശ്ചിത്തമായി ക്ഷേത്രത്തിന് പ്രദക്ഷിണം ചെയ്ത് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന പ്രാർത്ഥനയിൽ എല്ലാ ഭക്തജനങ്ങളും പങ്കുകൊള്ളേണ്ടതാണ്.
- കലശദിവസങ്ങളിൽ തഴെ പറയുന്ന സൂക്തങ്ങൾ കൊണ്ട് വിശേഷാൽ പുഷ്പാഞ്ജലികൾ നടത്തുന്നതാണ്
- മംഗല്യ സുക്തം - 25 രൂപ (സ്ത്രീകൾക്ക് പ്രധാനം)
- ശ്രീവിദ്യാമന്ത്രം - 25 രൂപ (വിദ്യാർത്ഥികൾക്ക് പ്രധാനം)
- ശ്രീഭദ്രകാളിയുടെ ഇഷ്ടസൂക്തം - 25 രൂപ (ഉദ്ദിഷ്ടകാര്യ സിദ്ധി)
- ഭാഗ്യസൂക്തം - 25 രൂപ (ധനാദി സർവ്വൈശ്വര്യത്തിന് പ്രധാനം)
- കുടുംബത്തിന്റെ ശ്രേയസ്സിനും രക്ഷയ്ക്കും വേണ്ടി താഴെ പറയുന്ന കലശങ്ങൾ വഴിപാടായി നടത്താവുന്നതാണ്.
- ബ്രഹ്മകലശം (ഒന്നിന്) - 5001 രൂപ
- തത്വകലശം (ഒന്നിന്) - 2501 രൂപ
- പ്രായശ്ചിത്തകലശം (ഒന്നിന്) - 2501 രൂപ
- കലശം (ഒന്നിന്) - 501 രൂപ