പ്രസ്താവന

സത്യപ്രസ്താവന: പള്ളത്താംകുളങ്ങരെ ഭവതി ക്ഷേത്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ താമസിക്കുന്ന ക്ഷേത്രവുമായി ബന്ധം പുലർത്തുന്ന വ്യക്തികളെ അറിയിക്കുന്നതിനുള്ള ഒരു സ്വകാര്യ ഉദ്യമം മാത്രമാണ് ഈ ബ്ലോഗ്. ഇത് പള്ളത്താംകുളങ്ങരെ ഭഗതിക്ഷേത്രത്തിന്റെയോ, പള്ളത്താംകുളങ്ങരെ ഭഗവതി ദേവസ്വത്തിന്റേയോ ഔദ്യോഗീകസംരംഭം അല്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു. ക്ഷേത്രത്തിന്റെ ഔദ്യോഗീക വെബ്‌സൈറ്റ് www.pbtemple.org എന്നതാണ്.

Declaration: This blog is a personal venture to share matters related to Pallathamkulangare Bahagavathi Temple with those who are connected to the temple and living at various places. This is not an official web site of temple or temple administration. The official web site of temple is www.pbtemple.org.

29 October 2012

ബജറ്റ് പൊതുയോഗം 1188

പള്ളത്താംകുളങ്ങരെ ഭഗവതി ദേവസ്വത്തിന്റെ 1188-ലെ ബജറ്റ് പൊതുയോഗം 1188 തുലാമാസം 19ന് (04 നവംബർ 2012) ദേവസ്വം ആഫീസിൽ വെച്ച് പ്രസിഡന്റ് ശ്രീ മുരിങ്ങോടിൽ ഉണ്ണികൃഷ്ണമേനോൻ അവർകളുടെ അദ്ധ്യക്ഷതയിൽ കൂടുന്നു. എല്ലാ യോഗാംഗങ്ങളും പങ്കെടുക്കണമെന്ന് താല്പര്യപ്പെടുന്നു. യോഗാംഗങ്ങളുടെ മക്കൾക്ക് നൽകിവരുന്ന വിദ്യാഭ്യാസ പുരസ്കാരങ്ങൾക്കുള്ള അപേക്ഷകൾ 31/10/2012നു മുൻപായി ദേവസ്വം ആഫീസിൽ ലഭിക്കേണ്ടതാണ്. 

വിദ്യാഭ്യാസ പുരസ്കാരങ്ങൾ
  • കൈതവളപ്പിൽ ഭാർഗ്ഗവിയമ്മ വക എന്റോവ്‌മെന്റ് സി ബി എസ് ഇ & എസ് എസ് എൽ സി പത്താം ക്ലാസ്സ് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ രണ്ട് പേർക്ക്
  • കൈതവളപ്പിൽ ഭാസ്കരപണിക്കർ എന്റോവ്‌മെന്റ് +2 ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ രണ്ടു പേർക്ക്
  • എസ് എസ് എൽ സി, സി ബി എസ് ഇ, +2 പരീക്ഷകളിൽ കണക്കിന് ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ കുട്ടികൾക്ക്.

17 July 2012

മഹാഗണപതിഹോമവും ഗജപൂജയും

കർക്കിടകം ഒന്നാം തീയതിയായ ഇന്ന് (16/07/2012) മുൻപതിവുപോലെ പള്ളത്താംകുളങ്ങരെ ഭഗവതിക്ഷേത്രത്തിൽ ഗജപൂജയും, മഹാഗണപതിഹോമവും നടന്നു. ഇത്തവണത്തെ ഗജപൂജയ്ക്കും മുൻപതിവുപോലെ പള്ളത്താംകുളങ്ങരെ ഗിരീശൻ എത്തിച്ചേർന്നു. ചടങ്ങുകളുടെ ചിത്രങ്ങൽ ചുവടെ ചേർക്കുന്നു.
 പള്ളത്താംകുളങ്ങരെ ദേവീക്ഷേത്രം പുഷ്പലങ്കാരങ്ങളോടെ
പള്ളത്താംകുളങ്ങരെ ഭഗതിയ്ക്ക് ഗിരീശന്റെ പ്രണാമം
തന്ത്രി വേഴപ്പറമ്പ് കൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ മഹാഗണപതിഹോമം
ഗജപൂജ
ആനയൂട്ട്
ക്ഷേത്രം മേൽശാന്തി ഗിരീശന് ചോറും ശർക്കരയും നൽകുന്നു
ദേവസ്വം പ്രസിഡന്റു ശ്രീ മുരിങ്ങോടിൽ ഉണ്ണികൃഷ്ണമേനോൻ പഴം നൽകുന്നു
ദീപാരാധന
പ്രത്യക്ഷഗണപതീ പൂജ
ദേവസ്വം സെക്രട്ടറി കൊല്ലാട്ട് സുനിൽ കുമാർ ഗിരീശന് പഴം നൽകുന്നു
അല്പം പഴംകൂടെ.
നാടിന്റെ സ്നേഹാദരങ്ങൾ ഒരിക്കൽകൂടി ഏറ്റുവാങ്ങി നിൽക്കുന്ന
 "കളഭകേസരി" പള്ളത്താംകുളങ്ങരെ ഗിരീശൻ

11 July 2012

കലശവാർഷീകവും ഗജപൂജയും

പള്ളത്താംകുളങ്ങരെ ഭഗവതി ക്ഷേത്രത്തിലെ അഷ്ടബന്ധനവീകരണ കലശപൂജകൾ കഴിഞ്ഞിട്ട് ഒരു വർഷം തികയുന്ന 12/07/2012 വ്യാഴാഴ്ച ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ ഉണ്ടായിരിക്കുന്നതാണ്. ഇതിനെ തുടർന്ന് അന്നേദിവസം ഉച്ചയ്ക്ക് പ്രസാദഊട്ടും നടത്തുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിക്കുന്നു.

കർക്കിടം ഒന്നാം തീയതി 16/07/2012 രാവിലെ ക്ഷേത്രത്തിൽ വെച്ച് അഷ്ടദ്രവ്യമഹാഗണപതിഹോമവും ഗജപൂജയും നടത്തെപ്പെടുന്നു. ഇത്തവണത്തെ ഗജപൂജയ്ക്ക് ദേശവാസികൾക്കും ആനപ്രേമികൾക്കും പ്രിയങ്കരനായ പള്ളത്താംകുളങ്ങരെ ഗിരീശൻ എത്തിച്ചേരുമെന്നും അറിയിക്കുന്നു. ഗണപതിഹോമത്തിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ ക്ഷേത്രം ഓഫീസുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.