പ്രസ്താവന

സത്യപ്രസ്താവന: പള്ളത്താംകുളങ്ങരെ ഭവതി ക്ഷേത്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ താമസിക്കുന്ന ക്ഷേത്രവുമായി ബന്ധം പുലർത്തുന്ന വ്യക്തികളെ അറിയിക്കുന്നതിനുള്ള ഒരു സ്വകാര്യ ഉദ്യമം മാത്രമാണ് ഈ ബ്ലോഗ്. ഇത് പള്ളത്താംകുളങ്ങരെ ഭഗതിക്ഷേത്രത്തിന്റെയോ, പള്ളത്താംകുളങ്ങരെ ഭഗവതി ദേവസ്വത്തിന്റേയോ ഔദ്യോഗീകസംരംഭം അല്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു. ക്ഷേത്രത്തിന്റെ ഔദ്യോഗീക വെബ്‌സൈറ്റ് www.pbtemple.org എന്നതാണ്.

Declaration: This blog is a personal venture to share matters related to Pallathamkulangare Bahagavathi Temple with those who are connected to the temple and living at various places. This is not an official web site of temple or temple administration. The official web site of temple is www.pbtemple.org.

11 July 2012

കലശവാർഷീകവും ഗജപൂജയും

പള്ളത്താംകുളങ്ങരെ ഭഗവതി ക്ഷേത്രത്തിലെ അഷ്ടബന്ധനവീകരണ കലശപൂജകൾ കഴിഞ്ഞിട്ട് ഒരു വർഷം തികയുന്ന 12/07/2012 വ്യാഴാഴ്ച ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ ഉണ്ടായിരിക്കുന്നതാണ്. ഇതിനെ തുടർന്ന് അന്നേദിവസം ഉച്ചയ്ക്ക് പ്രസാദഊട്ടും നടത്തുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിക്കുന്നു.

കർക്കിടം ഒന്നാം തീയതി 16/07/2012 രാവിലെ ക്ഷേത്രത്തിൽ വെച്ച് അഷ്ടദ്രവ്യമഹാഗണപതിഹോമവും ഗജപൂജയും നടത്തെപ്പെടുന്നു. ഇത്തവണത്തെ ഗജപൂജയ്ക്ക് ദേശവാസികൾക്കും ആനപ്രേമികൾക്കും പ്രിയങ്കരനായ പള്ളത്താംകുളങ്ങരെ ഗിരീശൻ എത്തിച്ചേരുമെന്നും അറിയിക്കുന്നു. ഗണപതിഹോമത്തിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ ക്ഷേത്രം ഓഫീസുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.

1 comment:

  1. ഇന്നത്തെ പൂജകളും പ്രസാദഊട്ടും നന്നായി നടന്നു. അഞൂറിൽ അധികം ആളുകൾ പ്രസാദഊട്ടിൽ പങ്കെടുത്തു. തിങ്കളാഴ്ചത്തെ മഹാഗണപതിഹോമത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ വഴിപാട് കൗണ്ടറിൽ ബുക്ക് ചെയ്യേണ്ടതാണ്.

    ReplyDelete

ഈ ബ്ലോഗ് സന്ദർശിച്ചതിനുള്ള നന്ദി അറിയിക്കുന്നു. ബ്ലോഗിനെക്കുറിച്ചുള്ള തങ്കളുടെ അഭിപ്രായം ദയവായി ഇവിടെ രേഖപ്പെടുത്തുക. വ്യക്തിപരമായ സന്ദേശങ്ങൾ m.thampy@gmail.com എന്ന ഇമെയിൽ വിലാസത്തിലേയ്ക്കും അയക്കാവുന്നതാണ്.