പ്രസ്താവന

സത്യപ്രസ്താവന: പള്ളത്താംകുളങ്ങരെ ഭവതി ക്ഷേത്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ താമസിക്കുന്ന ക്ഷേത്രവുമായി ബന്ധം പുലർത്തുന്ന വ്യക്തികളെ അറിയിക്കുന്നതിനുള്ള ഒരു സ്വകാര്യ ഉദ്യമം മാത്രമാണ് ഈ ബ്ലോഗ്. ഇത് പള്ളത്താംകുളങ്ങരെ ഭഗതിക്ഷേത്രത്തിന്റെയോ, പള്ളത്താംകുളങ്ങരെ ഭഗവതി ദേവസ്വത്തിന്റേയോ ഔദ്യോഗീകസംരംഭം അല്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു. ക്ഷേത്രത്തിന്റെ ഔദ്യോഗീക വെബ്‌സൈറ്റ് www.pbtemple.org എന്നതാണ്.

Declaration: This blog is a personal venture to share matters related to Pallathamkulangare Bahagavathi Temple with those who are connected to the temple and living at various places. This is not an official web site of temple or temple administration. The official web site of temple is www.pbtemple.org.

2 December 2012

പുതിയ ഭരണസമിതി

ഇന്ന് ചേർന്ന വിശേഷാൻ പൊതുയോഗം തിരഞ്ഞെടുത്ത ഭരണസമിതി

പ്രസിഡന്റ് - ശ്രീ ചന്ദ്രശേഖരൻ നായർ, കളത്തിൽ
സെക്രട്ടറി -  ശ്രീ വിശ്വനാഥൻ, മുരിങ്ങോടിൽ
മെംബർ -    ശ്രീ നാരായണൻ നമ്പൂതിരി, കാശാംകോട്ട്
മെംബർ -    ശ്രീ രാജേന്ദ്രൻ, വളയങ്ങാട്ട്
മെംബർ -    ശ്രീ ജയഗോപാൽ, കോഴിപ്പറമ്പത്ത്

29 October 2012

ബജറ്റ് പൊതുയോഗം 1188

പള്ളത്താംകുളങ്ങരെ ഭഗവതി ദേവസ്വത്തിന്റെ 1188-ലെ ബജറ്റ് പൊതുയോഗം 1188 തുലാമാസം 19ന് (04 നവംബർ 2012) ദേവസ്വം ആഫീസിൽ വെച്ച് പ്രസിഡന്റ് ശ്രീ മുരിങ്ങോടിൽ ഉണ്ണികൃഷ്ണമേനോൻ അവർകളുടെ അദ്ധ്യക്ഷതയിൽ കൂടുന്നു. എല്ലാ യോഗാംഗങ്ങളും പങ്കെടുക്കണമെന്ന് താല്പര്യപ്പെടുന്നു. യോഗാംഗങ്ങളുടെ മക്കൾക്ക് നൽകിവരുന്ന വിദ്യാഭ്യാസ പുരസ്കാരങ്ങൾക്കുള്ള അപേക്ഷകൾ 31/10/2012നു മുൻപായി ദേവസ്വം ആഫീസിൽ ലഭിക്കേണ്ടതാണ്. 

വിദ്യാഭ്യാസ പുരസ്കാരങ്ങൾ
  • കൈതവളപ്പിൽ ഭാർഗ്ഗവിയമ്മ വക എന്റോവ്‌മെന്റ് സി ബി എസ് ഇ & എസ് എസ് എൽ സി പത്താം ക്ലാസ്സ് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ രണ്ട് പേർക്ക്
  • കൈതവളപ്പിൽ ഭാസ്കരപണിക്കർ എന്റോവ്‌മെന്റ് +2 ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ രണ്ടു പേർക്ക്
  • എസ് എസ് എൽ സി, സി ബി എസ് ഇ, +2 പരീക്ഷകളിൽ കണക്കിന് ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ കുട്ടികൾക്ക്.

17 July 2012

മഹാഗണപതിഹോമവും ഗജപൂജയും

കർക്കിടകം ഒന്നാം തീയതിയായ ഇന്ന് (16/07/2012) മുൻപതിവുപോലെ പള്ളത്താംകുളങ്ങരെ ഭഗവതിക്ഷേത്രത്തിൽ ഗജപൂജയും, മഹാഗണപതിഹോമവും നടന്നു. ഇത്തവണത്തെ ഗജപൂജയ്ക്കും മുൻപതിവുപോലെ പള്ളത്താംകുളങ്ങരെ ഗിരീശൻ എത്തിച്ചേർന്നു. ചടങ്ങുകളുടെ ചിത്രങ്ങൽ ചുവടെ ചേർക്കുന്നു.
 പള്ളത്താംകുളങ്ങരെ ദേവീക്ഷേത്രം പുഷ്പലങ്കാരങ്ങളോടെ
പള്ളത്താംകുളങ്ങരെ ഭഗതിയ്ക്ക് ഗിരീശന്റെ പ്രണാമം
തന്ത്രി വേഴപ്പറമ്പ് കൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ മഹാഗണപതിഹോമം
ഗജപൂജ
ആനയൂട്ട്
ക്ഷേത്രം മേൽശാന്തി ഗിരീശന് ചോറും ശർക്കരയും നൽകുന്നു
ദേവസ്വം പ്രസിഡന്റു ശ്രീ മുരിങ്ങോടിൽ ഉണ്ണികൃഷ്ണമേനോൻ പഴം നൽകുന്നു
ദീപാരാധന
പ്രത്യക്ഷഗണപതീ പൂജ
ദേവസ്വം സെക്രട്ടറി കൊല്ലാട്ട് സുനിൽ കുമാർ ഗിരീശന് പഴം നൽകുന്നു
അല്പം പഴംകൂടെ.
നാടിന്റെ സ്നേഹാദരങ്ങൾ ഒരിക്കൽകൂടി ഏറ്റുവാങ്ങി നിൽക്കുന്ന
 "കളഭകേസരി" പള്ളത്താംകുളങ്ങരെ ഗിരീശൻ

11 July 2012

കലശവാർഷീകവും ഗജപൂജയും

പള്ളത്താംകുളങ്ങരെ ഭഗവതി ക്ഷേത്രത്തിലെ അഷ്ടബന്ധനവീകരണ കലശപൂജകൾ കഴിഞ്ഞിട്ട് ഒരു വർഷം തികയുന്ന 12/07/2012 വ്യാഴാഴ്ച ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ ഉണ്ടായിരിക്കുന്നതാണ്. ഇതിനെ തുടർന്ന് അന്നേദിവസം ഉച്ചയ്ക്ക് പ്രസാദഊട്ടും നടത്തുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിക്കുന്നു.

കർക്കിടം ഒന്നാം തീയതി 16/07/2012 രാവിലെ ക്ഷേത്രത്തിൽ വെച്ച് അഷ്ടദ്രവ്യമഹാഗണപതിഹോമവും ഗജപൂജയും നടത്തെപ്പെടുന്നു. ഇത്തവണത്തെ ഗജപൂജയ്ക്ക് ദേശവാസികൾക്കും ആനപ്രേമികൾക്കും പ്രിയങ്കരനായ പള്ളത്താംകുളങ്ങരെ ഗിരീശൻ എത്തിച്ചേരുമെന്നും അറിയിക്കുന്നു. ഗണപതിഹോമത്തിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ ക്ഷേത്രം ഓഫീസുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.

13 May 2012

ശ്രീരാജിനെ അനുമോദിച്ചു

02/05/2012നു തൃശൂർപൂരത്തിന്റെ സമാപന ചടങ്ങായ പാറമേക്കാവ് തിരുവമ്പാടി ഭഗവതിമാർ വടക്കുംനാഥന്റെ മുൻപിൽ ഉപചാരം ചൊല്ലി പിരിയുന്നതിന് മുൻപ് ഉണ്ണിപ്പിള്ളി കാളിദാസൻ എന്ന ആന ഇടഞ്ഞതും തുടർന്നുണ്ടായ ബഹളത്തിൽ മൂന്നുപേർക്ക് പരിക്കേറ്റതുമായ വാർത്ത പത്രങ്ങൾ റിപ്പോർട്ട് ചെയ്തത് ഓർക്കുമല്ലൊ. അന്നേദിവസം ആനയുടെ മുൻപിൽ പരിക്കേറ്റുകിടന്ന ഒരു വ്യക്തിയെ സ്വന്തം ജീവൻ പണയം വെച്ചും രക്ഷിച്ച ശ്രീരാജ് എന്ന പോലീസുകാരന്റെ ധൈര്യവും മാദ്ധ്യമങ്ങളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റിയിരുന്നു. നമ്മുടെ പൊതുയോഗാംഗമാണ് ശ്രീരാജ് എന്നത് നമുക്കും അഭിമാനാർഹമായ വിഷയം തന്നെ. ചെറായി കിഴക്കേ കണിച്ചിലാഴത്ത് കുടുംബാഗമായ ഇദ്ദേഹത്തെ 13/05/2012-ൽ ദേവസ്വം ആഫീസിൽ വെച്ച് കൂടിയ പള്ളത്താംകുളങ്ങരെ ഭഗവതി ദേവസ്വത്തിന്റെ പൊതുയോഗത്തിൽ വെച്ച് അനുമോദിക്കുകയുണ്ടായി. ഇതിന്റെ ചില ചിത്രങ്ങൾ ചുവടെ ചേർക്കുന്നു.
ശ്രീരാജിനെ പൊതുയോഗത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നത് കമ്മറ്റി അംഗമായ പെരുമ്പോടത്ത് ശ്രീരാജ്.
പള്ളത്താംകുളങ്ങരെ ഭഗവതി ദേവസ്വത്തിന്റെ ഉപഹാരം നൽകുന്നത് സെക്രട്ടറി ശ്രീ കൊല്ലാട്ട് സുനിൽ.
പ്രശംസാപത്രം സമ്മാനിക്കുന്നത് പ്രസിഡന്റ് ശ്രീ മുരിങ്ങോടിൽ ഉണ്ണിക്കൃഷ്ണമേനോൻ
അന്നു നടന്ന സംഭവങ്ങൾ പൊതുയോഗത്തിൽ വിശദീകരിക്കുന്നു ശ്രീ ശ്രീരാജ്
ശ്രീരാജിന് സമ്മാനിച്ച പ്രശംസാപത്രം.

28 February 2012

കുംഭ ഭരണി ആൾതൂക്കം

പള്ളത്താംകുളങ്ങരെ ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് ഇന്ന് (28/02/2012) വൈകീട്ട് ക്ഷേത്രമൈതാനിയിൽ നടന്ന ആൾതൂക്കം.


കൂടുതൽ വീഡിയോകൾക്ക് സന്ദർശിക്കുക www.youtube.com/MTHAMPY

26 February 2012

താലപ്പൊലി മഹോത്സവം 2012

പള്ളത്താംകുളങ്ങരെ ഭഗവതിക്ഷേത്രത്തിലെ ഈ വർഷത്തെ താലപ്പൊലി മഹോത്സവത്തിന്റെ ചില ചിത്രങ്ങളും വീഡിയോയും ചേർക്കുന്നു.


രാവിലെ കാഴ്ചശീവേലിയുടെ ഭാഗമായി നടന്ന ചെണ്ടമേളം പെരുവനം കുട്ടന്മാരാർ നയിക്കുന്നു.


പകല്‍പ്പൂരത്തോടനുബന്ധിച്ച് നടന്ന് പഞ്ചവാദ്യം


കൂടുതൽ വീഡിയോയ്ക്ക് സന്ദർശിക്കുക www.youtube.com/MTHAMPY

22 January 2012

താലപ്പൊലി 2012 |Thalappoli 2012

പള്ളത്താം‌കുളങ്ങരെ ഭഗവതി ക്ഷേത്രത്തിലെ 2012-ലെ താലപ്പൊലി മഹോത്സവം 2012 ഫെബ്രുവരി 21 മുതൽ 2012 ഫെബ്രുവരി 28 വരെ ആഘോഷിക്കുന്നു. പ്രസിദ്ധമായ താലപ്പൊലി 2012 ഫെബ്രുവരി 25 ശനിയാഴ്ചയാണ്. ഇത്തവണത്തെ താലപ്പൊലി നാൾ പള്ളത്താംകുളങ്ങരെ ഭഗവതിയുടെ തിടമ്പേറ്റുന്നതിന് വടക്കേചേരുവാരം യോഗം ഗജരത്നം ഗുരുവായൂർ പത്മനാഭനെയാണ് എത്തിക്കുന്നത്. താലപ്പൊലി മഹോത്സവത്തിലേയ്ക്ക് എല്ലാവരുടേയും സാന്നിദ്ധ്യസഹായസഹകരണങ്ങൾ ക്ഷണിക്കുന്നു. താലപ്പൊലി മഹോത്സവത്തിനെ കാര്യപരിപാടികൾ ഇപ്രകാരമാണ്.