പള്ളത്താംകുളങ്ങരെ അയ്യപ്പസേവാസമിതിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ദേശവിളക്ക് പള്ളത്താംകുളങ്ങരെ ഭഗവതി ക്ഷേത്രമൈതാനിയിൽ വെച്ച് 1187 ധനുമാസം 1 (2011 ഡിസംബർ 17) ശനിയാഴ്ച താഴെ ചേർത്തിരിക്കുന്ന പരിപാടികൾ അനുസരിച്ച് നടത്തപ്പെടുന്നു. എല്ലാ ഭക്തജനങ്ങളുടേയും സാന്നിദ്ധ്യ സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു. അയ്യപ്പന്മാർക്ക് ഇവിടെവെച്ച് കെട്ടുനിറയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാ.
കാര്യപരിപാടികൾ
17/12/2011 ശനി
പള്ളത്താംകുളങ്ങരെ ഭഗവതി ക്ഷേത്രം, കുഴുപ്പിള്ളി മഹാദേവക്ഷേത്രം, കുഴുപ്പിള്ളി ബാലകൃഷ്ണസ്വാമി ക്ഷേത്രം, ചെറുവയ്പ്പ് ചെമ്പൂഴി ശ്രീധർമ്മശാസ്താക്ഷേത്രം, സുബ്രഹ്മണ്യസ്വാമിക്ഷേത്രം എന്നിവിടങ്ങളിൽ വിശേഷാൽ പൂജകൾ.
വൈകീട്ട് 6.45ന്: പകിട്ടാർന്ന ദീപാരാധന, കരിമരുന്നു പ്രയോഗം
തുടർന്ന് ഗംഭീര ശാസ്താംപാട്ട്.
അവതരണം ശ്രീ രാജഗോപാൽ തച്ചപ്പിള്ളി & പാർട്ടി, എളങ്കുന്നപ്പുഴ
പ്രസാദഊട്ട്
രാത്രി 12ന്: കുഴുപ്പിള്ളി മഹാദേവക്ഷേത്രത്തിൽ നിന്നും എതിരേല്‍പ്പ്