പള്ളത്താംകുളങ്ങരെ ഭഗവതി ദേവസ്വത്തിന്റെ 1187-ലെ ബഡ്ജറ്റ് പൊതുയോഗം താഴെപ്പറയുന്ന കാര്യപരിപാടികൾ അനുസരിച്ച് പ്രസിഡന്റ് മുരിങ്ങോടിൽ ഉണ്ണികൃഷ്ണമേനോൻ അവർകളുടെ അദ്ധ്യക്ഷതയിൽ 1187 തുലാമാസം 20ന് (06/11/2011) ദേവസ്വം ആഫീസിൽ വെച്ച് കൂടുന്നു.
കാര്യപരിപാടി.
- ദേവീപ്രാർത്ഥന
- അനുശോചനം
- ഉപക്രമപ്രസംഗം
- പാരിതോഷികവിതരണം
- മുൻപൊതുയോഗനടപടികളുടെ അവതരണവും അതിനുള്ള അംഗീകാരവും
- 1186-ലെ ഭരണറിപ്പോർട്ടും ഉപധനാഭ്യർത്ഥനയും
- 1186-ലെ ഓഡിറ്റ് റിപ്പോർട്ട് അവതരണവും അതിന്മേൽ കമ്മറ്റിയുടെ വിശദീകരണവും
- 1187-ലെ ബഡ്ജറ്റ് അവതരണം
- പലവക
- ഉപസംഹാരം
- കൃതജ്ഞത.
2011 മാർച്ച് മാസം നടന്ന എസ് എസ് എൽ സി, സി ബി എസ് ഇ (10 & +2) പരീക്ഷകളിൽ എറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ പൊതുയോഗാംഗങ്ങളുടെ മക്കൾക്ക് നൽകിവരുന്ന സമ്മാനങ്ങൾക്കായി അപേക്ഷിക്കുവാൻ ആഗ്രഹിക്കുന്നവർ മാർക്ൿലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ 03/11/2011നു മുൻപായി ദേവസ്വം ആഫീസിൽ എത്തിക്കേണ്ടതാണ്.