പൂരത്തിന് പേരുകേട്ട ഒരു ക്ഷേത്രങ്ങളിൽ ഒന്നാണ് എറണാകുളം ജില്ലയിലെ വൈപ്പിൻകരയിൽ സ്ഥിതിചെയ്യുന്ന പള്ളത്താംകുളങ്ങരെ ഭഗവതിക്ഷേത്രം. ഇവിടെ രണ്ടു ചേരുവാരങ്ങളായി വളരെ വാശിയോടെ ഉത്സവം ആഘോഷിക്കുന്നു. കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷക്കാലമായി വടക്കേചേരുവാരത്തിന്റെ ചെണ്ടമേളത്തിന് പ്രമാണം വഹിക്കുന്നത് മേളകലാചക്രവർത്തിയായ സർവ്വശ്രീ പെരുവനം കുട്ടന്മാരാർ ആണ്. അതുപോലെ തന്നെ കൊമ്പ് വാദ്യത്തിൽ പ്രഗൽഭനായ ശ്രീ കുമ്മത്ത് രാമൻ നായർ കഴിഞ്ഞ ഇരുപതുവർഷക്കാലമായി വടക്കേചേരുവാരത്തിന്റെ മേളത്തിലെ ശ്രദ്ധേയമായ സാന്നിദ്ധ്യമാണ്. 2011-ൽ ശ്രീ പെരുവനം കുട്ടന്മാരാർ ഭാരതസർക്കാരിന്റെ പത്മശ്രീ പുരസ്കാരത്തിനും ശ്രീ കുമ്മത്ത് രാമൻ നായർ കേരള സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരത്തിനും അർഹരായി. ഈ അവസരത്തിൽ പള്ളത്താംകുളങ്ങരെ ഭഗതിക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് 2011 മാർച്ച് 7ന് ഈ രണ്ടു കലാകാരന്മാരേയും വടക്കേചേരുവാരത്തിന്റെ ആഭിമുഖ്യത്തിൽ ആദരിക്കുകയുണ്ടായി. ഇതിന്റെ ചിത്രങ്ങൾ ഇവിടെ ചേർക്കുന്നു.
പ്രസ്താവന
സത്യപ്രസ്താവന: പള്ളത്താംകുളങ്ങരെ ഭവതി ക്ഷേത്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ താമസിക്കുന്ന ക്ഷേത്രവുമായി ബന്ധം പുലർത്തുന്ന വ്യക്തികളെ അറിയിക്കുന്നതിനുള്ള ഒരു സ്വകാര്യ ഉദ്യമം മാത്രമാണ് ഈ ബ്ലോഗ്. ഇത് പള്ളത്താംകുളങ്ങരെ ഭഗതിക്ഷേത്രത്തിന്റെയോ, പള്ളത്താംകുളങ്ങരെ ഭഗവതി ദേവസ്വത്തിന്റേയോ ഔദ്യോഗീകസംരംഭം അല്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു. ക്ഷേത്രത്തിന്റെ ഔദ്യോഗീക വെബ്‌സൈറ്റ് www.pbtemple.org എന്നതാണ്.
Declaration: This blog is a personal venture to share matters related to Pallathamkulangare Bahagavathi Temple with those who are connected to the temple and living at various places. This is not an official web site of temple or temple administration. The official web site of temple is www.pbtemple.org.
Declaration: This blog is a personal venture to share matters related to Pallathamkulangare Bahagavathi Temple with those who are connected to the temple and living at various places. This is not an official web site of temple or temple administration. The official web site of temple is www.pbtemple.org.
2 July 2011
26 June 2011
19 June 2011
അഷ്ടബന്ധനവീകരണകലശം ഇന്ന് ആരംഭിക്കുന്നു
പള്ളത്താംകുളങ്ങരെ ഭഗവതി ക്ഷേത്രത്തിലെ അഷ്ടബന്ധനവീകരണകലശം ഇന്ന് (19/06/2011)ആരംഭിക്കുന്നു. ബ്രഹ്മശ്രീ വേഴപ്പറമ്പ് കൃഷ്ണൻ നമ്പൂതിരിപ്പാട് അവർകളുടെ മുഖ്യകാർമ്മീകത്വത്തിൽ നടക്കുന്ന ചടങ്ങുകൾ ഇന്ന് വൈകീട്ട് 6:30ന് ദീപാരാധനയ്ക്ക് ശേഷം ആരംഭിക്കും. ചടങ്ങുകളെ സംബന്ധിക്കുന്ന വിശദവിവരങ്ങൾ ഇവിടെ ലഭ്യമാണ്. ചടങ്ങുകളുടെ വിജയത്തിന് എല്ലാ ഭക്തജനങ്ങളുടേയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
Subscribe to:
Posts (Atom)



























