പ്രസ്താവന

സത്യപ്രസ്താവന: പള്ളത്താംകുളങ്ങരെ ഭവതി ക്ഷേത്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ താമസിക്കുന്ന ക്ഷേത്രവുമായി ബന്ധം പുലർത്തുന്ന വ്യക്തികളെ അറിയിക്കുന്നതിനുള്ള ഒരു സ്വകാര്യ ഉദ്യമം മാത്രമാണ് ഈ ബ്ലോഗ്. ഇത് പള്ളത്താംകുളങ്ങരെ ഭഗതിക്ഷേത്രത്തിന്റെയോ, പള്ളത്താംകുളങ്ങരെ ഭഗവതി ദേവസ്വത്തിന്റേയോ ഔദ്യോഗീകസംരംഭം അല്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു. ക്ഷേത്രത്തിന്റെ ഔദ്യോഗീക വെബ്‌സൈറ്റ് www.pbtemple.org എന്നതാണ്.

Declaration: This blog is a personal venture to share matters related to Pallathamkulangare Bahagavathi Temple with those who are connected to the temple and living at various places. This is not an official web site of temple or temple administration. The official web site of temple is www.pbtemple.org.
Showing posts with label അനുമോദനം. Show all posts
Showing posts with label അനുമോദനം. Show all posts

13 May 2012

ശ്രീരാജിനെ അനുമോദിച്ചു

02/05/2012നു തൃശൂർപൂരത്തിന്റെ സമാപന ചടങ്ങായ പാറമേക്കാവ് തിരുവമ്പാടി ഭഗവതിമാർ വടക്കുംനാഥന്റെ മുൻപിൽ ഉപചാരം ചൊല്ലി പിരിയുന്നതിന് മുൻപ് ഉണ്ണിപ്പിള്ളി കാളിദാസൻ എന്ന ആന ഇടഞ്ഞതും തുടർന്നുണ്ടായ ബഹളത്തിൽ മൂന്നുപേർക്ക് പരിക്കേറ്റതുമായ വാർത്ത പത്രങ്ങൾ റിപ്പോർട്ട് ചെയ്തത് ഓർക്കുമല്ലൊ. അന്നേദിവസം ആനയുടെ മുൻപിൽ പരിക്കേറ്റുകിടന്ന ഒരു വ്യക്തിയെ സ്വന്തം ജീവൻ പണയം വെച്ചും രക്ഷിച്ച ശ്രീരാജ് എന്ന പോലീസുകാരന്റെ ധൈര്യവും മാദ്ധ്യമങ്ങളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റിയിരുന്നു. നമ്മുടെ പൊതുയോഗാംഗമാണ് ശ്രീരാജ് എന്നത് നമുക്കും അഭിമാനാർഹമായ വിഷയം തന്നെ. ചെറായി കിഴക്കേ കണിച്ചിലാഴത്ത് കുടുംബാഗമായ ഇദ്ദേഹത്തെ 13/05/2012-ൽ ദേവസ്വം ആഫീസിൽ വെച്ച് കൂടിയ പള്ളത്താംകുളങ്ങരെ ഭഗവതി ദേവസ്വത്തിന്റെ പൊതുയോഗത്തിൽ വെച്ച് അനുമോദിക്കുകയുണ്ടായി. ഇതിന്റെ ചില ചിത്രങ്ങൾ ചുവടെ ചേർക്കുന്നു.
ശ്രീരാജിനെ പൊതുയോഗത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നത് കമ്മറ്റി അംഗമായ പെരുമ്പോടത്ത് ശ്രീരാജ്.
പള്ളത്താംകുളങ്ങരെ ഭഗവതി ദേവസ്വത്തിന്റെ ഉപഹാരം നൽകുന്നത് സെക്രട്ടറി ശ്രീ കൊല്ലാട്ട് സുനിൽ.
പ്രശംസാപത്രം സമ്മാനിക്കുന്നത് പ്രസിഡന്റ് ശ്രീ മുരിങ്ങോടിൽ ഉണ്ണിക്കൃഷ്ണമേനോൻ
അന്നു നടന്ന സംഭവങ്ങൾ പൊതുയോഗത്തിൽ വിശദീകരിക്കുന്നു ശ്രീ ശ്രീരാജ്
ശ്രീരാജിന് സമ്മാനിച്ച പ്രശംസാപത്രം.

2 July 2011

പെരുവനം കുട്ടൻ മാരാരേയും കുമ്മത്ത് രാമൻ നായരേയും ആദരിച്ചു

പൂരത്തിന് പേരുകേട്ട ഒരു ക്ഷേത്രങ്ങളിൽ ഒന്നാണ് എറണാകുളം ജില്ലയിലെ വൈപ്പിൻ‌കരയിൽ സ്ഥിതിചെയ്യുന്ന പള്ളത്താംകുളങ്ങരെ ഭഗവതിക്ഷേത്രം. ഇവിടെ രണ്ടു ചേരുവാരങ്ങളായി വളരെ വാശിയോടെ ഉത്സവം ആഘോഷിക്കുന്നു. കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷക്കാലമായി വടക്കേചേരുവാരത്തിന്റെ ചെണ്ടമേളത്തിന് പ്രമാണം വഹിക്കുന്നത് മേളകലാചക്രവർത്തിയായ സർവ്വശ്രീ പെരുവനം കുട്ടന്മാരാർ ആണ്. അതുപോലെ തന്നെ കൊമ്പ് വാദ്യത്തിൽ പ്രഗൽഭനായ ശ്രീ കുമ്മത്ത് രാമൻ നായർ കഴിഞ്ഞ ഇരുപതുവർഷക്കാലമായി വടക്കേചേരുവാരത്തിന്റെ മേളത്തിലെ ശ്രദ്ധേയമായ സാന്നിദ്ധ്യമാണ്. 2011-ൽ ശ്രീ പെരുവനം കുട്ടന്മാരാർ ഭാരതസർക്കാരിന്റെ പത്മശ്രീ പുരസ്കാരത്തിനും ശ്രീ കുമ്മത്ത് രാമൻ നായർ കേരള സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരത്തിനും അർഹരായി. ഈ അവസരത്തിൽ പള്ളത്താംകുളങ്ങരെ ഭഗതിക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് 2011 മാർച്ച് 7ന് ഈ രണ്ടു കലാകാരന്മാരേയും വടക്കേചേരുവാരത്തിന്റെ ആഭിമുഖ്യത്തിൽ ആദരിക്കുകയുണ്ടായി. ഇതിന്റെ ചിത്രങ്ങൾ ഇവിടെ ചേർക്കുന്നു.