പ്രസ്താവന
സത്യപ്രസ്താവന: പള്ളത്താംകുളങ്ങരെ ഭവതി ക്ഷേത്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ താമസിക്കുന്ന ക്ഷേത്രവുമായി ബന്ധം പുലർത്തുന്ന വ്യക്തികളെ അറിയിക്കുന്നതിനുള്ള ഒരു സ്വകാര്യ ഉദ്യമം മാത്രമാണ് ഈ ബ്ലോഗ്. ഇത് പള്ളത്താംകുളങ്ങരെ ഭഗതിക്ഷേത്രത്തിന്റെയോ, പള്ളത്താംകുളങ്ങരെ ഭഗവതി ദേവസ്വത്തിന്റേയോ ഔദ്യോഗീകസംരംഭം അല്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു. ക്ഷേത്രത്തിന്റെ ഔദ്യോഗീക വെബ്‌സൈറ്റ് www.pbtemple.org എന്നതാണ്.
Declaration: This blog is a personal venture to share matters related to Pallathamkulangare Bahagavathi Temple with those who are connected to the temple and living at various places. This is not an official web site of temple or temple administration. The official web site of temple is www.pbtemple.org.

Showing posts with label താലപ്പൊലി. Show all posts
Showing posts with label താലപ്പൊലി. Show all posts
6 March 2019
8 January 2018
താലപ്പൊലി മഹോത്സവം 2018
പള്ളത്താംകുളങ്ങരെ ഭഗവതി ക്ഷേത്രത്തിൽ ഈ വർഷത്തെ താലപ്പൊലി മഹോത്സവം 2018 ഫെബ്രുവരി 15 (1193 കുഭം 3) വ്യാഴാഴ്ച കൊടികയറി 2018 ഫെബ്രുവരി 19 (1193 കുംഭം 7) തിങ്കളാഴ്ച താലപ്പൊലി മഹോത്സവവും, 2018 ഫെബ്രുവരി 22 (1193 കുംഭം 10) വ്യാഴാഴ്ച രാവിലെ ആറാട്ടും വൈകീട്ട് തൂക്കവും ഉൾപ്പടെ പതിവനുസരിച്ചുള്ള ആചാരങ്ങളോടെ നടത്തപ്പെടുന്നു. താലപ്പൊലി മഹോത്സവത്തിന്റെ നോട്ടീസ് ചുവടെ ചേർക്കുന്നു.
താലപ്പൊലി മഹോത്സവം ഭംഗിയായി നടക്കുന്നതിനു പള്ളത്താംകുളങ്ങരെ ഭഗവതിയുടെ കൃപാകടാക്ഷങ്ങൾക്കായി പ്രാർത്ഥിക്കുന്നു.
19 January 2015
താലപ്പൊലി മഹോത്സവം - 2015
പള്ളത്താംകുളങ്ങരെ ഭഗവതിക്ഷേത്രത്തിലെ 2015-ലെ താലപ്പൊലി മഹോത്സവം ഫെബ്രുവരി മാസം 17ന് കൊടികയറ്റത്തോടെ ആരംഭിക്കുന്നു. ഫെബ്രുവരി 24ന് വൈകീട്ട് തൂക്കത്തോടെ താലപ്പൊലി മഹോത്സവം സമാപിക്കും. പ്രധാന ആകർഷകമായ താലപ്പൊലി ഫെബുവരി 21 ശനിയാഴ്ചയാണ്. താലപ്പൊലിയുടെ ചടങ്ങുകൾ, പങ്കെടുക്കുന്ന മേളം കലാകാരന്മാരെ സംബന്ധിക്കുന്ന വിവരങ്ങൾ, ആനകൾ, താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന മറ്റ് കലാപരിപാടികൾ എന്നിവ പ്രതിപാദിക്കുന്ന നോട്ടീസ് ചുവടെ ചേർക്കുന്നു.
താലപ്പൊലി മഹോത്സവം വിജയമാക്കുന്നതിന് എല്ലാവരുടേയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
താലപ്പൊലി മഹോത്സവം വിജയമാക്കുന്നതിന് എല്ലാവരുടേയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
27 January 2014
താലപ്പൊലി മഹോത്സവം - 2014
പള്ളത്താംകുളങ്ങരെ ഭഗവതിക്ഷേത്രത്തിലെ ഈ വർഷത്തെ താലപ്പൊലി മഹോത്സവം 2014 ഫെബ്രുവരി 27ന് കൊടികയറി 2014 മാർച്ച് 6ന് തൂക്കത്തോടെ സമാപിക്കുന്നു. പ്രധാന ഉത്സവദിവസമായ താലപ്പൊലി മാർച്ച് 3 തിങ്കളാഴ്ചയാണ്. താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ചുള്ള പരിപാടികളും മറ്റും വിശദമായി പ്രതിപാദിക്കുന്ന നോട്ടീസ് ചുവടെചേർക്കുന്നു.
ഉത്സവാാഘോഷങ്ങൾ വിജയകരമാക്കുവാൻ എല്ലാവരുടേയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
ഉത്സവാാഘോഷങ്ങൾ വിജയകരമാക്കുവാൻ എല്ലാവരുടേയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
10 January 2013
താലപ്പൊലി മഹോത്സവം 2013 നോട്ടീസ്
പള്ളത്താംകുളങ്ങരെ ഭവതിക്ഷേത്രത്തിലെ ഇക്കൊല്ലത്തെ താലപ്പൊലി മഹോത്സവനോട്ടീസ് ഇന്ന് പ്രകാശനം ചെയ്തു. അതിന്റെ കോപ്പി ഇവിടെ ചേർക്കുന്നു.
ഉത്സവാശംസകളോടെ.............
ഉത്സവാശംസകളോടെ.............
1 January 2013
താലപ്പൊലി മഹോത്സവം 2013.
നമ്മുടെ ക്ഷേത്രത്തിലെ ഈ വർഷത്തെ താലപ്പൊലി മഹോത്സവം 09/02/2013 (1188 മകരം 27)
ശനിയാഴ്ച കൊടികയറി 13/02/2013 (1188 കുഭം 1) ബുധനാഴ്ച താലപ്പൊലിയും, 16/02/2013
(1188 കുംഭം 4) ശനിയാഴ്ച ആറാട്ടോടെ സമാപിക്കുന്നു.
താലപ്പൊലിയ്ക്ക് മുൻപായി ക്ഷേത്രത്തിൽ ഒരു താംബൂലപ്രശ്നം നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. ആയത് 04/01/2013 വെള്ളിയാഴ്ച രാവിലെ 9:45ന് ക്ഷേത്രസന്നിധിയിൽ വെച്ച് നടത്തപ്പെടുന്നതാണ്. പ്രസ്തുത താംബൂലപ്രശ്നത്തിൽ എല്ലാ യോഗാംഗങ്ങളും സംബന്ധിക്കണെമെന്ന് ദേവസ്വം കമ്മിറ്റി അഭ്യർത്ഥിക്കുന്നു.

28 February 2012
കുംഭ ഭരണി ആൾതൂക്കം
പള്ളത്താംകുളങ്ങരെ ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് ഇന്ന് (28/02/2012) വൈകീട്ട് ക്ഷേത്രമൈതാനിയിൽ നടന്ന ആൾതൂക്കം.
കൂടുതൽ വീഡിയോകൾക്ക് സന്ദർശിക്കുക www.youtube.com/MTHAMPY
കൂടുതൽ വീഡിയോകൾക്ക് സന്ദർശിക്കുക www.youtube.com/MTHAMPY
26 February 2012
താലപ്പൊലി മഹോത്സവം 2012
പള്ളത്താംകുളങ്ങരെ ഭഗവതിക്ഷേത്രത്തിലെ ഈ വർഷത്തെ താലപ്പൊലി മഹോത്സവത്തിന്റെ ചില ചിത്രങ്ങളും വീഡിയോയും ചേർക്കുന്നു.
രാവിലെ കാഴ്ചശീവേലിയുടെ ഭാഗമായി നടന്ന ചെണ്ടമേളം പെരുവനം കുട്ടന്മാരാർ നയിക്കുന്നു.
പകല്‍പ്പൂരത്തോടനുബന്ധിച്ച് നടന്ന് പഞ്ചവാദ്യം
കൂടുതൽ വീഡിയോയ്ക്ക് സന്ദർശിക്കുക www.youtube.com/MTHAMPY
രാവിലെ കാഴ്ചശീവേലിയുടെ ഭാഗമായി നടന്ന ചെണ്ടമേളം പെരുവനം കുട്ടന്മാരാർ നയിക്കുന്നു.
പകല്‍പ്പൂരത്തോടനുബന്ധിച്ച് നടന്ന് പഞ്ചവാദ്യം
കൂടുതൽ വീഡിയോയ്ക്ക് സന്ദർശിക്കുക www.youtube.com/MTHAMPY
22 January 2012
താലപ്പൊലി 2012 |Thalappoli 2012
പള്ളത്താംകുളങ്ങരെ ഭഗവതി ക്ഷേത്രത്തിലെ 2012-ലെ താലപ്പൊലി മഹോത്സവം 2012 ഫെബ്രുവരി 21 മുതൽ 2012 ഫെബ്രുവരി 28 വരെ ആഘോഷിക്കുന്നു. പ്രസിദ്ധമായ താലപ്പൊലി 2012 ഫെബ്രുവരി 25 ശനിയാഴ്ചയാണ്. ഇത്തവണത്തെ താലപ്പൊലി നാൾ പള്ളത്താംകുളങ്ങരെ ഭഗവതിയുടെ തിടമ്പേറ്റുന്നതിന് വടക്കേചേരുവാരം യോഗം ഗജരത്നം ഗുരുവായൂർ പത്മനാഭനെയാണ് എത്തിക്കുന്നത്. താലപ്പൊലി മഹോത്സവത്തിലേയ്ക്ക് എല്ലാവരുടേയും സാന്നിദ്ധ്യസഹായസഹകരണങ്ങൾ ക്ഷണിക്കുന്നു. താലപ്പൊലി മഹോത്സവത്തിനെ കാര്യപരിപാടികൾ ഇപ്രകാരമാണ്.
2 July 2011
പെരുവനം കുട്ടൻ മാരാരേയും കുമ്മത്ത് രാമൻ നായരേയും ആദരിച്ചു
പൂരത്തിന് പേരുകേട്ട ഒരു ക്ഷേത്രങ്ങളിൽ ഒന്നാണ് എറണാകുളം ജില്ലയിലെ വൈപ്പിൻകരയിൽ സ്ഥിതിചെയ്യുന്ന പള്ളത്താംകുളങ്ങരെ ഭഗവതിക്ഷേത്രം. ഇവിടെ രണ്ടു ചേരുവാരങ്ങളായി വളരെ വാശിയോടെ ഉത്സവം ആഘോഷിക്കുന്നു. കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷക്കാലമായി വടക്കേചേരുവാരത്തിന്റെ ചെണ്ടമേളത്തിന് പ്രമാണം വഹിക്കുന്നത് മേളകലാചക്രവർത്തിയായ സർവ്വശ്രീ പെരുവനം കുട്ടന്മാരാർ ആണ്. അതുപോലെ തന്നെ കൊമ്പ് വാദ്യത്തിൽ പ്രഗൽഭനായ ശ്രീ കുമ്മത്ത് രാമൻ നായർ കഴിഞ്ഞ ഇരുപതുവർഷക്കാലമായി വടക്കേചേരുവാരത്തിന്റെ മേളത്തിലെ ശ്രദ്ധേയമായ സാന്നിദ്ധ്യമാണ്. 2011-ൽ ശ്രീ പെരുവനം കുട്ടന്മാരാർ ഭാരതസർക്കാരിന്റെ പത്മശ്രീ പുരസ്കാരത്തിനും ശ്രീ കുമ്മത്ത് രാമൻ നായർ കേരള സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരത്തിനും അർഹരായി. ഈ അവസരത്തിൽ പള്ളത്താംകുളങ്ങരെ ഭഗതിക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് 2011 മാർച്ച് 7ന് ഈ രണ്ടു കലാകാരന്മാരേയും വടക്കേചേരുവാരത്തിന്റെ ആഭിമുഖ്യത്തിൽ ആദരിക്കുകയുണ്ടായി. ഇതിന്റെ ചിത്രങ്ങൾ ഇവിടെ ചേർക്കുന്നു.
Subscribe to:
Posts (Atom)