പ്രസ്താവന

സത്യപ്രസ്താവന: പള്ളത്താംകുളങ്ങരെ ഭവതി ക്ഷേത്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ താമസിക്കുന്ന ക്ഷേത്രവുമായി ബന്ധം പുലർത്തുന്ന വ്യക്തികളെ അറിയിക്കുന്നതിനുള്ള ഒരു സ്വകാര്യ ഉദ്യമം മാത്രമാണ് ഈ ബ്ലോഗ്. ഇത് പള്ളത്താംകുളങ്ങരെ ഭഗതിക്ഷേത്രത്തിന്റെയോ, പള്ളത്താംകുളങ്ങരെ ഭഗവതി ദേവസ്വത്തിന്റേയോ ഔദ്യോഗീകസംരംഭം അല്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു. ക്ഷേത്രത്തിന്റെ ഔദ്യോഗീക വെബ്‌സൈറ്റ് www.pbtemple.org എന്നതാണ്.

Declaration: This blog is a personal venture to share matters related to Pallathamkulangare Bahagavathi Temple with those who are connected to the temple and living at various places. This is not an official web site of temple or temple administration. The official web site of temple is www.pbtemple.org.
Showing posts with label ആഘോഷങ്ങൾ. Show all posts
Showing posts with label ആഘോഷങ്ങൾ. Show all posts

28 August 2017

സ്വാമി ഉദിത ചൈതന്യയുടെ ഭാഗവത സപ്താഹം

സ്വാമി ഉദിത് ചൈതന്യ നയിക്കുന്ന ഭാഗവത സപ്താഹയജ്ഞം എറണാകുളം ജില്ലയിലെ വൈപ്പിനിൽ പള്ളത്താംകുളങ്ങരെ ഭഗവതി ക്ഷേത്രത്തിൽ വെച്ച് 2017 സെപ്തംബർ 22 മുതൽ 29 വരെ നടത്തുന്നു. ഈ മഹദ് യജ്ഞത്തിന്റെ വിജയത്തിനു എല്ലാവരുടേയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.


ക്ഷേത്രത്തെ കുറിച്ചും ആഘോഷങ്ങൾ ആചാരങ്ങൾ പൂജാവിധികൾ എന്നിവ അറിയാനായി പോസ്റ്റ് വയിക്കുക / സബ്സ്ക്രൈബ് ചെയ്യുക്. 

28 February 2012

കുംഭ ഭരണി ആൾതൂക്കം

പള്ളത്താംകുളങ്ങരെ ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് ഇന്ന് (28/02/2012) വൈകീട്ട് ക്ഷേത്രമൈതാനിയിൽ നടന്ന ആൾതൂക്കം.


കൂടുതൽ വീഡിയോകൾക്ക് സന്ദർശിക്കുക www.youtube.com/MTHAMPY

26 February 2012

താലപ്പൊലി മഹോത്സവം 2012

പള്ളത്താംകുളങ്ങരെ ഭഗവതിക്ഷേത്രത്തിലെ ഈ വർഷത്തെ താലപ്പൊലി മഹോത്സവത്തിന്റെ ചില ചിത്രങ്ങളും വീഡിയോയും ചേർക്കുന്നു.


രാവിലെ കാഴ്ചശീവേലിയുടെ ഭാഗമായി നടന്ന ചെണ്ടമേളം പെരുവനം കുട്ടന്മാരാർ നയിക്കുന്നു.


പകല്‍പ്പൂരത്തോടനുബന്ധിച്ച് നടന്ന് പഞ്ചവാദ്യം


കൂടുതൽ വീഡിയോയ്ക്ക് സന്ദർശിക്കുക www.youtube.com/MTHAMPY

11 December 2011

ദേശവിളക്ക്

പള്ളത്താംകുളങ്ങരെ അയ്യപ്പസേവാസമിതിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ദേശവിളക്ക് പള്ളത്താംകുളങ്ങരെ ഭഗവതി ക്ഷേത്രമൈതാനിയിൽ വെച്ച് 1187 ധനുമാസം 1 (2011 ഡിസംബർ 17) ശനിയാഴ്ച താഴെ ചേർത്തിരിക്കുന്ന പരിപാടികൾ അനുസരിച്ച് നടത്തപ്പെടുന്നു. എല്ലാ ഭക്തജനങ്ങളുടേയും സാന്നിദ്ധ്യ സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു. അയ്യപ്പന്മാർക്ക് ഇവിടെവെച്ച് കെട്ടുനിറയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാ.

കാര്യപരിപാടികൾ

17/12/2011 ശനി 
പള്ളത്താംകുളങ്ങരെ ഭഗവതി ക്ഷേത്രം, കുഴുപ്പിള്ളി മഹാദേവക്ഷേത്രം, കുഴുപ്പിള്ളി ബാലകൃഷ്ണസ്വാമി ക്ഷേത്രം, ചെറുവയ്പ്പ് ചെമ്പൂഴി ശ്രീധർമ്മശാസ്താക്ഷേത്രം, സുബ്രഹ്മണ്യസ്വാമിക്ഷേത്രം എന്നിവിടങ്ങളിൽ വിശേഷാൽ പൂജകൾ.

വൈകീട്ട് 6.45ന്:  പകിട്ടാർന്ന ദീപാരാധന, കരിമരുന്നു പ്രയോഗം
                              തുടർന്ന് ഗംഭീര ശാസ്താം‌പാട്ട്.
                              അവതരണം ശ്രീ രാജഗോപാൽ തച്ചപ്പിള്ളി & പാർട്ടി, എളങ്കുന്നപ്പുഴ
                              പ്രസാദ‌ഊട്ട്
രാത്രി 12ന്:          കുഴുപ്പിള്ളി മഹാദേവക്ഷേത്രത്തിൽ നിന്നും എതിരേല്‍പ്പ്

25 August 2011

ശ്രീകൃഷ്ണജയന്തി ബാലഗോകുലം

ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ പള്ളത്താംകുളങ്ങരെ ക്ഷേത്രമൈതാനിയിൽ നടന്ന വിവിധ പരിപാടികൾ.
ഉദ്ഘാടനം കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി ജി വിജയൻ നിർവ്വഹിച്ചു

തുടർന്ന് നടന്ന ഉറിയടി മത്സരം