പ്രസ്താവന

സത്യപ്രസ്താവന: പള്ളത്താംകുളങ്ങരെ ഭവതി ക്ഷേത്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ താമസിക്കുന്ന ക്ഷേത്രവുമായി ബന്ധം പുലർത്തുന്ന വ്യക്തികളെ അറിയിക്കുന്നതിനുള്ള ഒരു സ്വകാര്യ ഉദ്യമം മാത്രമാണ് ഈ ബ്ലോഗ്. ഇത് പള്ളത്താംകുളങ്ങരെ ഭഗതിക്ഷേത്രത്തിന്റെയോ, പള്ളത്താംകുളങ്ങരെ ഭഗവതി ദേവസ്വത്തിന്റേയോ ഔദ്യോഗീകസംരംഭം അല്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു. ക്ഷേത്രത്തിന്റെ ഔദ്യോഗീക വെബ്‌സൈറ്റ് www.pbtemple.org എന്നതാണ്.

Declaration: This blog is a personal venture to share matters related to Pallathamkulangare Bahagavathi Temple with those who are connected to the temple and living at various places. This is not an official web site of temple or temple administration. The official web site of temple is www.pbtemple.org.
Showing posts with label പൊതുയോഗം. Show all posts
Showing posts with label പൊതുയോഗം. Show all posts

29 October 2012

ബജറ്റ് പൊതുയോഗം 1188

പള്ളത്താംകുളങ്ങരെ ഭഗവതി ദേവസ്വത്തിന്റെ 1188-ലെ ബജറ്റ് പൊതുയോഗം 1188 തുലാമാസം 19ന് (04 നവംബർ 2012) ദേവസ്വം ആഫീസിൽ വെച്ച് പ്രസിഡന്റ് ശ്രീ മുരിങ്ങോടിൽ ഉണ്ണികൃഷ്ണമേനോൻ അവർകളുടെ അദ്ധ്യക്ഷതയിൽ കൂടുന്നു. എല്ലാ യോഗാംഗങ്ങളും പങ്കെടുക്കണമെന്ന് താല്പര്യപ്പെടുന്നു. യോഗാംഗങ്ങളുടെ മക്കൾക്ക് നൽകിവരുന്ന വിദ്യാഭ്യാസ പുരസ്കാരങ്ങൾക്കുള്ള അപേക്ഷകൾ 31/10/2012നു മുൻപായി ദേവസ്വം ആഫീസിൽ ലഭിക്കേണ്ടതാണ്. 

വിദ്യാഭ്യാസ പുരസ്കാരങ്ങൾ
  • കൈതവളപ്പിൽ ഭാർഗ്ഗവിയമ്മ വക എന്റോവ്‌മെന്റ് സി ബി എസ് ഇ & എസ് എസ് എൽ സി പത്താം ക്ലാസ്സ് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ രണ്ട് പേർക്ക്
  • കൈതവളപ്പിൽ ഭാസ്കരപണിക്കർ എന്റോവ്‌മെന്റ് +2 ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ രണ്ടു പേർക്ക്
  • എസ് എസ് എൽ സി, സി ബി എസ് ഇ, +2 പരീക്ഷകളിൽ കണക്കിന് ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ കുട്ടികൾക്ക്.

13 May 2012

ശ്രീരാജിനെ അനുമോദിച്ചു

02/05/2012നു തൃശൂർപൂരത്തിന്റെ സമാപന ചടങ്ങായ പാറമേക്കാവ് തിരുവമ്പാടി ഭഗവതിമാർ വടക്കുംനാഥന്റെ മുൻപിൽ ഉപചാരം ചൊല്ലി പിരിയുന്നതിന് മുൻപ് ഉണ്ണിപ്പിള്ളി കാളിദാസൻ എന്ന ആന ഇടഞ്ഞതും തുടർന്നുണ്ടായ ബഹളത്തിൽ മൂന്നുപേർക്ക് പരിക്കേറ്റതുമായ വാർത്ത പത്രങ്ങൾ റിപ്പോർട്ട് ചെയ്തത് ഓർക്കുമല്ലൊ. അന്നേദിവസം ആനയുടെ മുൻപിൽ പരിക്കേറ്റുകിടന്ന ഒരു വ്യക്തിയെ സ്വന്തം ജീവൻ പണയം വെച്ചും രക്ഷിച്ച ശ്രീരാജ് എന്ന പോലീസുകാരന്റെ ധൈര്യവും മാദ്ധ്യമങ്ങളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റിയിരുന്നു. നമ്മുടെ പൊതുയോഗാംഗമാണ് ശ്രീരാജ് എന്നത് നമുക്കും അഭിമാനാർഹമായ വിഷയം തന്നെ. ചെറായി കിഴക്കേ കണിച്ചിലാഴത്ത് കുടുംബാഗമായ ഇദ്ദേഹത്തെ 13/05/2012-ൽ ദേവസ്വം ആഫീസിൽ വെച്ച് കൂടിയ പള്ളത്താംകുളങ്ങരെ ഭഗവതി ദേവസ്വത്തിന്റെ പൊതുയോഗത്തിൽ വെച്ച് അനുമോദിക്കുകയുണ്ടായി. ഇതിന്റെ ചില ചിത്രങ്ങൾ ചുവടെ ചേർക്കുന്നു.
ശ്രീരാജിനെ പൊതുയോഗത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നത് കമ്മറ്റി അംഗമായ പെരുമ്പോടത്ത് ശ്രീരാജ്.
പള്ളത്താംകുളങ്ങരെ ഭഗവതി ദേവസ്വത്തിന്റെ ഉപഹാരം നൽകുന്നത് സെക്രട്ടറി ശ്രീ കൊല്ലാട്ട് സുനിൽ.
പ്രശംസാപത്രം സമ്മാനിക്കുന്നത് പ്രസിഡന്റ് ശ്രീ മുരിങ്ങോടിൽ ഉണ്ണിക്കൃഷ്ണമേനോൻ
അന്നു നടന്ന സംഭവങ്ങൾ പൊതുയോഗത്തിൽ വിശദീകരിക്കുന്നു ശ്രീ ശ്രീരാജ്
ശ്രീരാജിന് സമ്മാനിച്ച പ്രശംസാപത്രം.

10 November 2011

വടക്കേ ചേരുവാരം 1186ലെ ദ്വിതീയ പൊതുയോഗം

ള്ളത്താംകുളങ്ങരെ വടക്കേ ചേരുവാ‍രയോഗാംഗങ്ങളുടെ 1186ലെ ദ്വിതീയ പൊതുയോഗം 1187 തുലാം 27 ( 2011 നവംബർ 13) ഞായറാഴ്ച പകൽ 3 മണിയ്ക്ക് ചേരുവാരം ആഫീസിൽ വെച്ച് പ്രസിഡന്റ് കോഴിപ്പറമ്പത്ത് വേണുഗോപാൽ അവർകളുടെ അദ്ധ്യക്ഷതയിൽ കൂടുന്നു.

കാര്യപരിപാടികൾ

  1. ദേവീപ്രാർത്ഥന
  2. അനുശോചനം
  3. ഉപക്രമപ്രസംഗം
  4. മുൻ പൊതുയോഗനടപകൾ - അവതരണവും അംഗീകാരവും
  5. വിദ്യാഭ്യാസപുരസ്കാരം വിതരണം
  6. 1186ലെ കണക്കുകൾ അവതരണം
  7. ഉപധനാഭ്യർത്ഥന
  8. 1187ലെ ചേരുവാരം ഭരണസമിതിയെ തിരഞ്ഞെടുക്കൽ
  9. 1186ലെ കണക്കുകൾ ആഡിറ്റ് ചെയ്യുന്നതിന് രണ്ട് ആഡിറ്റർമാരെ തിരഞ്ഞെടുക്കൽ
  10. പലവക
  11. ഉപസംഹാരം
  12. കൃതജ്ഞത.
എസ് എസ് എൽ സി / സി ബി എസ് ഇ പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് / ഗ്രേഡ് കരസ്ഥമാക്കിയ യോഗാംഗങ്ങളുടെ മക്കൾക്ക് നൽകിവരുന്ന വിദ്യാഭ്യാസപുരസ്കാരത്തിന് അപേക്ഷിക്കുന്നവർ മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ 11/11/2011നു മുൻപായി ചേരുവാരം ആഫീസിൽ എത്തിക്കേണ്ടതാണ്.

30 October 2011

1187ലെ ബഡ്ജറ്റ് പൊതുയോഗം

പള്ളത്താംകുളങ്ങരെ ഭഗവതി ദേവസ്വത്തിന്റെ 1187-ലെ ബഡ്ജറ്റ് പൊതുയോഗം താഴെപ്പറയുന്ന കാര്യപരിപാടികൾ അനുസരിച്ച് പ്രസിഡന്റ് മുരിങ്ങോടിൽ ഉണ്ണികൃഷ്ണമേനോൻ അവർകളുടെ അദ്ധ്യക്ഷതയിൽ 1187 തുലാമാസം 20ന് (06/11/2011) ദേവസ്വം ആഫീസിൽ വെച്ച് കൂടുന്നു.

കാര്യപരിപാടി.

  1. ദേവീപ്രാർത്ഥന
  2. അനുശോചനം
  3. ഉപക്രമപ്രസംഗം
  4. പാരിതോഷികവിതരണം
  5. മുൻപൊതുയോഗനടപടികളുടെ അവതരണവും അതിനുള്ള അംഗീകാരവും
  6. 1186-ലെ ഭരണറിപ്പോർട്ടും ഉപധനാഭ്യർത്ഥനയും
  7. 1186-ലെ ഓഡിറ്റ് റിപ്പോർട്ട് അവതരണവും അതിന്മേൽ കമ്മറ്റിയുടെ വിശദീകരണവും
  8. 1187-ലെ ബഡ്ജറ്റ് അവതരണം
  9. പലവക
  10. ഉപസംഹാരം
  11. കൃതജ്ഞത.
2011 മാർച്ച് മാസം നടന്ന എസ് എസ് എൽ സി, സി ബി എസ് ഇ (10 & +2) പരീക്ഷകളിൽ എറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ പൊതുയോഗാംഗങ്ങളുടെ മക്കൾക്ക് നൽകിവരുന്ന സമ്മാനങ്ങൾക്കായി അപേക്ഷിക്കുവാൻ ആഗ്രഹിക്കുന്നവർ മാർക്ൿലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ 03/11/2011നു മുൻപായി ദേവസ്വം ആഫീസിൽ എത്തിക്കേണ്ടതാണ്.

14 May 2011

1186-ലെ ദ്വിതീയ പൊതുയോഗം

പള്ളത്താംകുളങ്ങരെ ഭഗവതി ദേവസ്വം യോഗാംഗങ്ങളുടെ ദ്വിതീയ പൊതുയോഗം 1186 എടവം 8 ആം തീയതി (2011 മെയ് 22) ഞായറാഴ്ച പകൽ 2:30ന് ദേവസ്വം ഓഫീസിൽ വെച്ച് പ്രസിഡന്റ് ശ്രീ ഊരാടിൽ ശ്രീകാന്തിന്റെ അദ്ധ്യക്ഷതയിൽ കൂടുന്നതാണ്‌. കാര്യപരിപാടി താഴെ ചേർക്കുന്നു.
  1. ദേവീ പ്രാർത്ഥന
  2. അനുശോചനം
  3. ഉപക്രമം
  4. മുൻപൊതുയോഗനടപടികൾ വായിച്ച് റെക്കാർഡാക്കൽ
  5. ഉപധനാഭ്യർത്ഥന
  6. 1186-ലെ കണക്കുകൾ പരിശോധിക്കുന്നതിന് രണ്ട് ഓഡിറ്റർമാരെ തിരഞ്ഞെടുക്കൽ
  7. പലവക
  8. ഉപസംഹാരം
  9. കൃതജ്ഞത