പ്രസ്താവന
സത്യപ്രസ്താവന: പള്ളത്താംകുളങ്ങരെ ഭവതി ക്ഷേത്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ താമസിക്കുന്ന ക്ഷേത്രവുമായി ബന്ധം പുലർത്തുന്ന വ്യക്തികളെ അറിയിക്കുന്നതിനുള്ള ഒരു സ്വകാര്യ ഉദ്യമം മാത്രമാണ് ഈ ബ്ലോഗ്. ഇത് പള്ളത്താംകുളങ്ങരെ ഭഗതിക്ഷേത്രത്തിന്റെയോ, പള്ളത്താംകുളങ്ങരെ ഭഗവതി ദേവസ്വത്തിന്റേയോ ഔദ്യോഗീകസംരംഭം അല്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു. ക്ഷേത്രത്തിന്റെ ഔദ്യോഗീക വെബ്‌സൈറ്റ് www.pbtemple.org എന്നതാണ്.
Declaration: This blog is a personal venture to share matters related to Pallathamkulangare Bahagavathi Temple with those who are connected to the temple and living at various places. This is not an official web site of temple or temple administration. The official web site of temple is www.pbtemple.org.
Declaration: This blog is a personal venture to share matters related to Pallathamkulangare Bahagavathi Temple with those who are connected to the temple and living at various places. This is not an official web site of temple or temple administration. The official web site of temple is www.pbtemple.org.
6 March 2019
8 January 2018
താലപ്പൊലി മഹോത്സവം 2018
പള്ളത്താംകുളങ്ങരെ ഭഗവതി ക്ഷേത്രത്തിൽ ഈ വർഷത്തെ താലപ്പൊലി മഹോത്സവം 2018 ഫെബ്രുവരി 15 (1193 കുഭം 3) വ്യാഴാഴ്ച കൊടികയറി 2018 ഫെബ്രുവരി 19 (1193 കുംഭം 7) തിങ്കളാഴ്ച താലപ്പൊലി മഹോത്സവവും, 2018 ഫെബ്രുവരി 22 (1193 കുംഭം 10) വ്യാഴാഴ്ച രാവിലെ ആറാട്ടും വൈകീട്ട് തൂക്കവും ഉൾപ്പടെ പതിവനുസരിച്ചുള്ള ആചാരങ്ങളോടെ നടത്തപ്പെടുന്നു. താലപ്പൊലി മഹോത്സവത്തിന്റെ നോട്ടീസ് ചുവടെ ചേർക്കുന്നു.
താലപ്പൊലി മഹോത്സവം ഭംഗിയായി നടക്കുന്നതിനു പള്ളത്താംകുളങ്ങരെ ഭഗവതിയുടെ കൃപാകടാക്ഷങ്ങൾക്കായി പ്രാർത്ഥിക്കുന്നു.
28 August 2017
സ്വാമി ഉദിത ചൈതന്യയുടെ ഭാഗവത സപ്താഹം
സ്വാമി ഉദിത് ചൈതന്യ നയിക്കുന്ന ഭാഗവത സപ്താഹയജ്ഞം എറണാകുളം ജില്ലയിലെ വൈപ്പിനിൽ പള്ളത്താംകുളങ്ങരെ ഭഗവതി ക്ഷേത്രത്തിൽ വെച്ച് 2017 സെപ്തംബർ 22 മുതൽ 29 വരെ നടത്തുന്നു. ഈ മഹദ് യജ്ഞത്തിന്റെ വിജയത്തിനു എല്ലാവരുടേയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
ക്ഷേത്രത്തെ കുറിച്ചും ആഘോഷങ്ങൾ ആചാരങ്ങൾ പൂജാവിധികൾ എന്നിവ അറിയാനായി പോസ്റ്റ് വയിക്കുക / സബ്സ്ക്രൈബ് ചെയ്യുക്.
20 January 2017
19 January 2015
താലപ്പൊലി മഹോത്സവം - 2015
പള്ളത്താംകുളങ്ങരെ ഭഗവതിക്ഷേത്രത്തിലെ 2015-ലെ താലപ്പൊലി മഹോത്സവം ഫെബ്രുവരി മാസം 17ന് കൊടികയറ്റത്തോടെ ആരംഭിക്കുന്നു. ഫെബ്രുവരി 24ന് വൈകീട്ട് തൂക്കത്തോടെ താലപ്പൊലി മഹോത്സവം സമാപിക്കും. പ്രധാന ആകർഷകമായ താലപ്പൊലി ഫെബുവരി 21 ശനിയാഴ്ചയാണ്. താലപ്പൊലിയുടെ ചടങ്ങുകൾ, പങ്കെടുക്കുന്ന മേളം കലാകാരന്മാരെ സംബന്ധിക്കുന്ന വിവരങ്ങൾ, ആനകൾ, താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന മറ്റ് കലാപരിപാടികൾ എന്നിവ പ്രതിപാദിക്കുന്ന നോട്ടീസ് ചുവടെ ചേർക്കുന്നു.
താലപ്പൊലി മഹോത്സവം വിജയമാക്കുന്നതിന് എല്ലാവരുടേയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
താലപ്പൊലി മഹോത്സവം വിജയമാക്കുന്നതിന് എല്ലാവരുടേയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
27 January 2014
താലപ്പൊലി മഹോത്സവം - 2014
പള്ളത്താംകുളങ്ങരെ ഭഗവതിക്ഷേത്രത്തിലെ ഈ വർഷത്തെ താലപ്പൊലി മഹോത്സവം 2014 ഫെബ്രുവരി 27ന് കൊടികയറി 2014 മാർച്ച് 6ന് തൂക്കത്തോടെ സമാപിക്കുന്നു. പ്രധാന ഉത്സവദിവസമായ താലപ്പൊലി മാർച്ച് 3 തിങ്കളാഴ്ചയാണ്. താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ചുള്ള പരിപാടികളും മറ്റും വിശദമായി പ്രതിപാദിക്കുന്ന നോട്ടീസ് ചുവടെചേർക്കുന്നു.
ഉത്സവാാഘോഷങ്ങൾ വിജയകരമാക്കുവാൻ എല്ലാവരുടേയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
ഉത്സവാാഘോഷങ്ങൾ വിജയകരമാക്കുവാൻ എല്ലാവരുടേയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
27 May 2013
ഭാഗവതസപ്താഹം 2013 സമാപനച്ചടങ്ങുകൾ
പള്ളത്താംകുളങ്ങരെ ഭഗവതി ക്ഷേത്രത്തിൽ ഇക്കൊല്ലത്തെ ഭാഗവതസപ്താഹം കഴിഞ്ഞ ഒരാഴ്ചക്കാലമായിനടന്നുവരുകയായിരുന്നല്ലൊ. ഇന്ന് അവഭൃതസ്നാനത്തോടെ സപ്താഹം സമംഗളം പര്യവസാനിച്ചു. ഇന്നു നടന്ന സമാപനച്ചടങ്ങുകളുടെ ചില ചിത്രങ്ങൾ ഇവിടെ ചേർക്കുന്നു. ഇന്ന് യജ്ഞാചാര്യനായ ഭാഗവതോത്തംസം ശ്രീ ടി ആർ രാമനാഥൻ അവർകളെ പള്ളത്താംകുളങ്ങരെ ഭഗവതി ദേവസ്വം ആദരിച്ചു. അദ്ദേഹത്തെ പൊന്നാട അണിയിക്കുകയും ദേവസ്വം വക ഉപഹാരം സമർപ്പിക്കുകയും ചെയ്തു.
*ശുഭം*
14 February 2013
താലപ്പൊലി - 2013 ചിത്രങ്ങളിലൂടെ
പള്ളത്താംകുളങ്ങരെ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ താലപ്പൊലി മഹോത്സവത്തിലേയ്ക്ക് ചിത്രങ്ങളിലൂടെ ഒരു എത്തിനോട്ടം.
താലപ്പൊലി ആഘോഷങ്ങളുടെ വിജയത്തിന് എല്ലാവർക്കും നന്ദി.
![]() |
| Pallathamkulangare Thalappoli-2013 |
10 January 2013
താലപ്പൊലി മഹോത്സവം 2013 നോട്ടീസ്
പള്ളത്താംകുളങ്ങരെ ഭവതിക്ഷേത്രത്തിലെ ഇക്കൊല്ലത്തെ താലപ്പൊലി മഹോത്സവനോട്ടീസ് ഇന്ന് പ്രകാശനം ചെയ്തു. അതിന്റെ കോപ്പി ഇവിടെ ചേർക്കുന്നു.
ഉത്സവാശംസകളോടെ.............
ഉത്സവാശംസകളോടെ.............
1 January 2013
താലപ്പൊലി മഹോത്സവം 2013.
നമ്മുടെ ക്ഷേത്രത്തിലെ ഈ വർഷത്തെ താലപ്പൊലി മഹോത്സവം 09/02/2013 (1188 മകരം 27)
ശനിയാഴ്ച കൊടികയറി 13/02/2013 (1188 കുഭം 1) ബുധനാഴ്ച താലപ്പൊലിയും, 16/02/2013
(1188 കുംഭം 4) ശനിയാഴ്ച ആറാട്ടോടെ സമാപിക്കുന്നു.
താലപ്പൊലിയ്ക്ക് മുൻപായി ക്ഷേത്രത്തിൽ ഒരു താംബൂലപ്രശ്നം നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. ആയത് 04/01/2013 വെള്ളിയാഴ്ച രാവിലെ 9:45ന് ക്ഷേത്രസന്നിധിയിൽ വെച്ച് നടത്തപ്പെടുന്നതാണ്. പ്രസ്തുത താംബൂലപ്രശ്നത്തിൽ എല്ലാ യോഗാംഗങ്ങളും സംബന്ധിക്കണെമെന്ന് ദേവസ്വം കമ്മിറ്റി അഭ്യർത്ഥിക്കുന്നു.
താലപ്പൊലിയ്ക്ക് മുൻപായി ക്ഷേത്രത്തിൽ ഒരു താംബൂലപ്രശ്നം നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. ആയത് 04/01/2013 വെള്ളിയാഴ്ച രാവിലെ 9:45ന് ക്ഷേത്രസന്നിധിയിൽ വെച്ച് നടത്തപ്പെടുന്നതാണ്. പ്രസ്തുത താംബൂലപ്രശ്നത്തിൽ എല്ലാ യോഗാംഗങ്ങളും സംബന്ധിക്കണെമെന്ന് ദേവസ്വം കമ്മിറ്റി അഭ്യർത്ഥിക്കുന്നു.
2 December 2012
പുതിയ ഭരണസമിതി
ഇന്ന് ചേർന്ന വിശേഷാൻ പൊതുയോഗം തിരഞ്ഞെടുത്ത ഭരണസമിതി
പ്രസിഡന്റ് - ശ്രീ ചന്ദ്രശേഖരൻ നായർ, കളത്തിൽ
സെക്രട്ടറി - ശ്രീ വിശ്വനാഥൻ, മുരിങ്ങോടിൽ
മെംബർ - ശ്രീ നാരായണൻ നമ്പൂതിരി, കാശാംകോട്ട്
മെംബർ - ശ്രീ രാജേന്ദ്രൻ, വളയങ്ങാട്ട്
മെംബർ - ശ്രീ ജയഗോപാൽ, കോഴിപ്പറമ്പത്ത്
പ്രസിഡന്റ് - ശ്രീ ചന്ദ്രശേഖരൻ നായർ, കളത്തിൽ
സെക്രട്ടറി - ശ്രീ വിശ്വനാഥൻ, മുരിങ്ങോടിൽ
മെംബർ - ശ്രീ നാരായണൻ നമ്പൂതിരി, കാശാംകോട്ട്
മെംബർ - ശ്രീ രാജേന്ദ്രൻ, വളയങ്ങാട്ട്
മെംബർ - ശ്രീ ജയഗോപാൽ, കോഴിപ്പറമ്പത്ത്
29 October 2012
ബജറ്റ് പൊതുയോഗം 1188
പള്ളത്താംകുളങ്ങരെ ഭഗവതി ദേവസ്വത്തിന്റെ 1188-ലെ ബജറ്റ് പൊതുയോഗം 1188 തുലാമാസം 19ന് (04 നവംബർ 2012) ദേവസ്വം ആഫീസിൽ വെച്ച് പ്രസിഡന്റ് ശ്രീ മുരിങ്ങോടിൽ ഉണ്ണികൃഷ്ണമേനോൻ അവർകളുടെ അദ്ധ്യക്ഷതയിൽ കൂടുന്നു. എല്ലാ യോഗാംഗങ്ങളും പങ്കെടുക്കണമെന്ന് താല്പര്യപ്പെടുന്നു. യോഗാംഗങ്ങളുടെ മക്കൾക്ക് നൽകിവരുന്ന വിദ്യാഭ്യാസ പുരസ്കാരങ്ങൾക്കുള്ള അപേക്ഷകൾ 31/10/2012നു മുൻപായി ദേവസ്വം ആഫീസിൽ ലഭിക്കേണ്ടതാണ്.
വിദ്യാഭ്യാസ പുരസ്കാരങ്ങൾ
- കൈതവളപ്പിൽ ഭാർഗ്ഗവിയമ്മ വക എന്റോവ്‌മെന്റ് സി ബി എസ് ഇ & എസ് എസ് എൽ സി പത്താം ക്ലാസ്സ് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ രണ്ട് പേർക്ക്
- കൈതവളപ്പിൽ ഭാസ്കരപണിക്കർ എന്റോവ്‌മെന്റ് +2 ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ രണ്ടു പേർക്ക്
- എസ് എസ് എൽ സി, സി ബി എസ് ഇ, +2 പരീക്ഷകളിൽ കണക്കിന് ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ കുട്ടികൾക്ക്.
17 July 2012
മഹാഗണപതിഹോമവും ഗജപൂജയും
കർക്കിടകം ഒന്നാം തീയതിയായ ഇന്ന് (16/07/2012) മുൻപതിവുപോലെ പള്ളത്താംകുളങ്ങരെ ഭഗവതിക്ഷേത്രത്തിൽ ഗജപൂജയും, മഹാഗണപതിഹോമവും നടന്നു. ഇത്തവണത്തെ ഗജപൂജയ്ക്കും മുൻപതിവുപോലെ പള്ളത്താംകുളങ്ങരെ ഗിരീശൻ എത്തിച്ചേർന്നു. ചടങ്ങുകളുടെ ചിത്രങ്ങൽ ചുവടെ ചേർക്കുന്നു.
പള്ളത്താംകുളങ്ങരെ ദേവീക്ഷേത്രം പുഷ്പലങ്കാരങ്ങളോടെ
പള്ളത്താംകുളങ്ങരെ ഭഗതിയ്ക്ക് ഗിരീശന്റെ പ്രണാമം
തന്ത്രി വേഴപ്പറമ്പ് കൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ മഹാഗണപതിഹോമം
ഗജപൂജ
ആനയൂട്ട്
ക്ഷേത്രം മേൽശാന്തി ഗിരീശന് ചോറും ശർക്കരയും നൽകുന്നു
ദേവസ്വം പ്രസിഡന്റു ശ്രീ മുരിങ്ങോടിൽ ഉണ്ണികൃഷ്ണമേനോൻ പഴം നൽകുന്നു
ദീപാരാധന
പ്രത്യക്ഷഗണപതീ പൂജ
ദേവസ്വം സെക്രട്ടറി കൊല്ലാട്ട് സുനിൽ കുമാർ ഗിരീശന് പഴം നൽകുന്നു
അല്പം പഴംകൂടെ.
നാടിന്റെ സ്നേഹാദരങ്ങൾ ഒരിക്കൽകൂടി ഏറ്റുവാങ്ങി നിൽക്കുന്ന
"കളഭകേസരി" പള്ളത്താംകുളങ്ങരെ ഗിരീശൻ
Subscribe to:
Posts (Atom)













