പ്രസ്താവന

സത്യപ്രസ്താവന: പള്ളത്താംകുളങ്ങരെ ഭവതി ക്ഷേത്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ താമസിക്കുന്ന ക്ഷേത്രവുമായി ബന്ധം പുലർത്തുന്ന വ്യക്തികളെ അറിയിക്കുന്നതിനുള്ള ഒരു സ്വകാര്യ ഉദ്യമം മാത്രമാണ് ഈ ബ്ലോഗ്. ഇത് പള്ളത്താംകുളങ്ങരെ ഭഗതിക്ഷേത്രത്തിന്റെയോ, പള്ളത്താംകുളങ്ങരെ ഭഗവതി ദേവസ്വത്തിന്റേയോ ഔദ്യോഗീകസംരംഭം അല്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു. ക്ഷേത്രത്തിന്റെ ഔദ്യോഗീക വെബ്‌സൈറ്റ് www.pbtemple.org എന്നതാണ്.

Declaration: This blog is a personal venture to share matters related to Pallathamkulangare Bahagavathi Temple with those who are connected to the temple and living at various places. This is not an official web site of temple or temple administration. The official web site of temple is www.pbtemple.org.

22 May 2011

അഷ്ടബന്ധകലശം താന്ത്രിക ക്രിയകൾ

നൂറ്റാണ്ടുകൾ പഴക്കമുള്ളതും പൂർണ്ണകലകളോടുകൂടി  അനുഗ്രഹദായിനിയായി ദേശദേവതയായി വിളങ്ങുന്ന പള്ളത്താംകുളങ്ങരെ ഭഗവതിയുടെ ക്ഷേത്രചൈതന്യവർദ്ധനവിനായി പന്ത്രണ്ടുവർഷത്തിൽ ഒരിക്കൽ നടത്തിവരുന്ന അഷ്ടബന്ധനവീകരണകലശം 2011 ജൂൺ മാസം 19-ആം തീയതി മുതൽ 26-ആം തീയതി വരെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വേഴപ്പറമ്പ് കൃഷ്ണൻ നമ്പൂതിരിപ്പാട് അവർകളുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തുന്നു. ഇതോടനുബന്ധിച്ച് നടക്കുന്ന താന്ത്രിക ക്രിയകളുടെ വിശവിവരങ്ങൾ താഴെചേർക്കുന്നു. ഈ ചടങ്ങുകളുടെ സർവ്വതോന്മുഖമായ വിജയത്തിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യസഹായസഹകരണങ്ങൾ സവിനയം അഭ്യർത്ഥിച്ചുകൊള്ളുന്നു.



താന്ത്രിക ക്രിയകൾ
19/06/2011 ഞായർ
വൈകീട്ട് 6:30ന്: ദീപാരാധനയ്ക്ക് ശേഷം ആചാര്യവരണം, മുളയിടൽ, പ്രാസാദശുദ്ധി, രക്ഷോഘ്നഹോമം, വാസ്തുഹോമം, വാസ്തുകലശപൂജ, വാസ്തുബലി, അസ്ത്രകലശപൂജ, വാസ്തുപൂജ, വാസ്തുകലശാഭിഷേകം, വാസ്തു പുണ്യാഹം, അത്താഴ പൂജ.
20/06/2011 തിങ്കൾ 
രാവിലെ 4:30ന്: നടതുറപ്പ്, അഭിഷേകം, മലർ നിവേദ്യം, ഉഷഃപൂജ, ചതുഃശുദ്ധി, ധാര പൂജ, അഭിഷേകം, പന്തീരടിപൂജ, മുളപൂജ, ഉച്ചപൂജ
വൈകീട്ട് 6:30ന്: ദീപാരാധയ്ക്കു ശേഷം മുളപൂജ, അത്താഴ പൂജ
21/06/2011 ചൊവ്വ 
രാവിലെ 4:30ന്: നടതുറപ്പ്, അഭിഷേകം, മലർ നിവേദ്യം, ഉഷഃപൂജ, പഞ്ചഗവ്യം, പഞ്ചകം, കലശപൂജകൾ, കലശാഭിഷേകം, പന്തീരടിപൂജ, മുളപൂജ്, ഉച്ചപൂജ.
വൈകീട്ട് 5:30ന്: സ്ഥലശുദ്ധി
വൈകീട്ട് 6:30ന്: ദീപാരാധനയ്ക്ക് ശേഷം മുളപൂജ, അത്താഴപൂജ
22/06/2011 ബുധൻ
രാവിലെ 4:30ന്: നടതുറപ്പ്, അഭിഷേകം, മലർനിവേദ്യം, ഉഷഃപൂജ, തത്വഹോമകുണ്ഡത്തിൽ അഗ്നി ജനനം, നവീകരണപ്രായശ്ചിത്തഹോമം. നവീകരണപ്രായശ്ചിത്തകലശപൂജ, പന്തീരടിപൂജ, മുളപൂജ, നവീകരണപ്രായശ്ചിത്തഹോമകലശാഭിഷേകം (ദർശനം പ്രധാനം), ഉച്ചപൂജ
വൈകീട്ട് 5:30ന്: സ്ഥലശുദ്ധി.
വൈകീട്ട് 6:30ന്: ദീപാരാധനയ്ക്ക് ശേഷം മുളപൂജ, അത്താഴപൂജ
23/06/2011 വ്യാഴം
രാവിലെ 4:30ന്: നടതുറപ്പ്, അഭിഷേകം, മലർനിവേദ്യം, ഉഷഃപൂജ, പ്രോക്തഹോമം, പ്രോക്തഹോമകലശാഭിഷേകം, പന്തീരടിപൂജ, മുളപൂജ, പ്രായശ്ചിത്തഹോമം, പ്രാ‍യശ്ചിത്തകലശാഭിഷേകം, ഉച്ചപൂജ
വൈകീട്ട് 5:30ന്: സ്ഥലശുദ്ധി
വൈകീട്ട് 6:30ന്: ദീപാരാധനയ്ക്ക് ശേഷം മുളപൂജ, അത്താഴപൂജ.
24/06/2011 വെള്ളി
രാവിലെ 4:30ന്: നടതുറപ്പ്, അഭിഷേകം, മലർനിവേദ്യം, ഉഷഃപൂജ, ശാന്തിഹോമം, അത്ഭുതശാന്തിഹോമം, നാശാന്തിഹോമം, ചോരശാന്തിഹോമം, കലശാഭിഷേകം, പന്തീരടിപൂജ, മുളപൂജ, ഉച്ചപൂജ.
വൈകീട്ട് 5:30ന്: സ്ഥലശുദ്ധി
വൈകീട്ട് 6:30ന്: ദീപാരാധനയ്ക്ക് ശേഷം മുളപൂജ, അത്താഴപൂജ
25/06/2011 ശനി
രാവിലെ 4:30ന്: നടതുറപ്പ്, അഭിഷേകം, മലർനിവേദ്യം, തത്വകുണ്ഡത്തിൽ അഗ്നി ജനനം, ഉഷഃപൂജ, തത്വഹോമം, തത്വകലശപൂജ, പന്തീരടിപൂജ, ബ്രഹ്മകലശപൂജ, കുംഭേശകർക്കരി കലശപൂജ, മുളപൂജ, മരപ്പാണി, തത്വകലശാഭിഷേകം (ദർശനപ്രധാനം), ഉച്ചപൂജ.
വൈകീട്ട് 4:30ന്: പരികലശപൂജ, അധിവാസഹോമം
വൈകീട്ട് 6:30ന്: ദീപാരാധനയ്ക്ക് ശേഷം അധിവാസപൂജ, അത്താഴപൂജ
26/06/2011 ഞായർ
രാവിലെ 4:30ന്: നടതുറപ്പ്, അഭിഷേകം, മലർനിവേദ്യം, ഉഷഃപൂജ, പരികലശാഭിഷേകം, പന്തീരടിപൂജ, മരപ്പാണി, ബ്രഹ്മകലശം എഴുന്നള്ളിയ്ക്കൽ പകൽ 11:02 മുതൽ 11:54 വരെയുള്ള ചിങ്ങം രാശിയും അശ്വതി നക്ഷത്രവും കൂടിവരുന്ന ശുഭമുഹൂർത്തത്തിൽ അഷ്ടബന്ധ പ്രതിഷ്ഠ (ദർശനപ്രധാനം) തുടർന്ന് കുംഭേശകലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, ഉച്ചപൂജ, ശ്രീഭൂതബലി.
പ്രത്യേക അറിയിപ്പുകൾ
  1. അഷ്ടബന്ധകലശത്തിന്റെ അവസാനദിവസമായ ജൂൺ 26-ആം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് പ്രസാദ‌ഊട്ട് ഉണ്ടായിരിക്കുന്നതാണ്
  2. ഭക്തജനങ്ങൾക്ക് കലശദിവസങ്ങളിലേയ്ക്കാവശ്യമായ പുഷ്പങ്ങൾ, നെയ്യ്, എണ്ണ, ചന്ദനത്തിരി, കർപ്പൂരം, നാളികേരം, പാൽ, കൽക്കണ്ടം, ഉണക്കമുന്തിരി, മുതലായവയും, പ്രസാദ‌ഊട്ടിന് ആവശ്യമായ പച്ചക്കറി, അരി മുതലായവയും വഴിപാടായി സമർപ്പിക്കാവുന്നതാണ്. 
  3. കലശദിവസങ്ങളിൽ ക്ഷേത്രവുമായി ബന്ധമുള്ള എല്ലാ കുടുംബാംഗങ്ങളും ദേശവാസികളും ചടങ്ങുകളിൽ പങ്കുകൊള്ളുന്നത് ശ്രേയസ്കരമായിരിക്കും.
  4. ക്ഷേത്രത്തിൽ അറിഞ്ഞോ അറിയാതെയോ ചെയ്തുപോയിട്ടുള്ള കുറ്റങ്ങൾക്ക് പ്രിഹാരമായി അഷ്ടബന്ധകലശത്തിന്റെ അവസാനദിവസമായ ജൂൺ 26-ആം തീയതി ഞായറാഴ്ച രാവിലെ 10 മണിയ്ക്ക് കൂട്ട പ്രായശ്ചിത്തമായി ക്ഷേത്രത്തിന് പ്രദക്ഷിണം ചെയ്ത് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന പ്രാർത്ഥനയിൽ എല്ലാ ഭക്തജനങ്ങളും പങ്കുകൊള്ളേണ്ടതാണ്.
  5. കലശദിവസങ്ങളിൽ തഴെ പറയുന്ന സൂക്തങ്ങൾ കൊണ്ട് വിശേഷാൽ പുഷ്പാഞ്ജലികൾ നടത്തുന്നതാണ്
    1. മംഗല്യ സുക്തം                            - 25 രൂപ (സ്ത്രീകൾക്ക് പ്രധാനം)
    2. ശ്രീവിദ്യാമന്ത്രം                             - 25 രൂപ (വിദ്യാർത്ഥികൾക്ക് പ്രധാനം)
    3. ശ്രീഭദ്രകാളിയുടെ ഇഷ്ടസൂക്തം   - 25 രൂപ (ഉദ്ദിഷ്ടകാര്യ സിദ്ധി)
    4. ഭാഗ്യസൂക്തം                                 - 25 രൂപ (ധനാദി സർവ്വൈശ്വര്യത്തിന് പ്രധാനം)
  6.  കുടുംബത്തിന്റെ ശ്രേയസ്സിനും രക്ഷയ്ക്കും വേണ്ടി താഴെ പറയുന്ന കലശങ്ങൾ വഴിപാടായി നടത്താവുന്നതാണ്.
    1. ബ്രഹ്മകലശം (ഒന്നിന്)             - 5001 രൂപ
    2. തത്വകലശം (ഒന്നിന്)               - 2501 രൂപ
    3. പ്രാ‍യശ്ചിത്തകലശം (ഒന്നിന്)  - 2501 രൂപ
    4. കലശം (ഒന്നിന്)                        -  501 രൂപ
 അഷ്ടബന്ധകലശത്തിൽ പങ്കുകൊള്ളാൻ എല്ലാ ക്ഷേത്രവിശ്വാസികളോടും അഭ്യർത്ഥിയ്ക്കുന്നു.


അഷ്ടബന്ധനവീകരണകലശം വഴിപാടുകൾ

പള്ളത്താംകുളങ്ങരെ ഭഗവതി ക്ഷേത്രത്തിൽ 1186 മിഥുനമാസം 4ആം തീയതി മുതൽ 11ആം തീയതി വരെ (2011 ജൂൺ 19 മുതൽ 26 വരെ) നടക്കുന്ന അഷ്ടബന്ധകലശത്തോടനുബന്ധിച്ച് താഴെപ്പറയുന്ന വഴിപാടുകൾ നടത്താവുന്നതാണ്. 
  1. ബ്രഹ്മകലശം -            5001 രൂപ
  2. തത്വകലശം -              2501 രൂപ
  3. പ്രായശ്ചിത്തകലശം -        2501 രൂപ
  4. കലശം -                     501 രൂപ
  5. ഭാഗ്യസൂക്തം (പുഷ്പാഞ്ജലി) -     25രൂപ
  6. ഇഷ്ടസൂക്തം (പുഷ്പാഞ്ജലി) -     25 രൂപ
  7. മംഗല്യസൂക്തം (പുഷ്പാഞ്ജലി) - 25രൂപ
  8. വിദ്യാമന്ത്രം (പുഷ്പാഞ്ജലി) -      25രൂപ
വഴിപാടുകൾ നടത്താൻ താല്പര്യമുള്ളവർ അവ മുൻ‌കൂട്ടി ബുക്ക് ചെയ്യണമെന്ന് ദേവസ്വം സെക്രട്ടറിയുടെ അറിയിപ്പിൽ പറയുന്നു. ഒപ്പം ഈ ഉദ്യമം വിജയപ്രദമാക്കാൻ എല്ലാ ഭക്തജനങ്ങളുടേയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.

16 May 2011

അഷ്ടബന്ധകലശം

പള്ളത്താംകുളങ്ങരെ ഭഗവതി ക്ഷേത്രത്തിൽ 1186 മിഥുനമാസം 4 മുതൽ 11  വരെയുള്ള ദിവസങ്ങളിൽ  (2011 ജൂൺ 19 മുതൽ 26 വരെ) അഷ്ടബന്ധകലശം നടത്തപ്പെടുന്നു. ക്ഷേത്രത്തിലെ പൂജാവിഗ്രഹത്തെ അത് സ്ഥാപിച്ചിരിക്കുന്ന പീഠത്തിൽ ഉറപ്പിക്കുന്ന പൂജാവിധിയാണ് അഷ്ടബന്ധകലശം. പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ  അല്ലെങ്കിൽ ക്ഷേത്രത്തിലെ പൂജാ വിഗ്രഹത്തിന് ഇളക്കം തട്ടുമ്പോഴോ അഷ്ടബന്ധത്തിന് കേടുപാടുകൾ ഉണ്ടാകുമ്പോഴോ വിഗ്രഹം അഷ്ടബന്ധകലശത്തിലൂടെ പുനഃസ്ഥാപിക്കണം എന്നാണ് വിധി. വിഗ്രഹത്തെ പീഠത്തിൽ ഉറപ്പിക്കുന്നതിന് എട്ട് വ്യത്യസ്ത പദാർത്ഥങ്ങൾ ഉപയോഗിച്ച് നാല്‍പ്പത്തി‌ഒന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്രക്രിയയിലൂടെ ഉണ്ടാക്കുന്ന ‘പശ’ ആണ് അഷ്ടബന്ധം. ഇത്തരത്തിൽ തയ്യാറാക്കുന്ന അഷ്ടബന്ധം ഉപയോഗിച്ച് മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പൂജാകർമ്മങ്ങളിലൂടെ വിഗ്രഹം വീണ്ടും പീഠത്തിൽ ഉറപ്പിക്കുന്നു. ഇതോടനുബന്ധിച്ചുള്ള മറ്റ് ചടങ്ങുകളും ഇതോടൊപ്പം നടക്കുന്നു.

14 May 2011

1186-ലെ ദ്വിതീയ പൊതുയോഗം

പള്ളത്താംകുളങ്ങരെ ഭഗവതി ദേവസ്വം യോഗാംഗങ്ങളുടെ ദ്വിതീയ പൊതുയോഗം 1186 എടവം 8 ആം തീയതി (2011 മെയ് 22) ഞായറാഴ്ച പകൽ 2:30ന് ദേവസ്വം ഓഫീസിൽ വെച്ച് പ്രസിഡന്റ് ശ്രീ ഊരാടിൽ ശ്രീകാന്തിന്റെ അദ്ധ്യക്ഷതയിൽ കൂടുന്നതാണ്‌. കാര്യപരിപാടി താഴെ ചേർക്കുന്നു.
  1. ദേവീ പ്രാർത്ഥന
  2. അനുശോചനം
  3. ഉപക്രമം
  4. മുൻപൊതുയോഗനടപടികൾ വായിച്ച് റെക്കാർഡാക്കൽ
  5. ഉപധനാഭ്യർത്ഥന
  6. 1186-ലെ കണക്കുകൾ പരിശോധിക്കുന്നതിന് രണ്ട് ഓഡിറ്റർമാരെ തിരഞ്ഞെടുക്കൽ
  7. പലവക
  8. ഉപസംഹാരം
  9. കൃതജ്ഞത